
‘ഭൂതത്താൻ കോളനി’ ജനുവരി 15ന് ആരംഭിക്കും
മാധ്യമ പ്രവർത്തകൻ എം ആർ അജയൻ (അജയൻ ഓച്ചന്തുരുത്ത്) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭൂതത്താൻ കോളനി എന്ന സിനിമയുടെ പൂജയും സ്വിച്ചോണും വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു. അജയൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭൂതത്താൻ കോളനി. അട്ടപ്പാടിയിലെ വന മേഖലയിൽ ചിത്രീകരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ ഹേമന്ത് മേനോൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവ ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഭൂതത്താൻ കോളനിയുടെ ചിത്രീകരണം ജനുവരി 15ന് ആരംഭിക്കും. ഛായാഗ്രഹണം എം ഡി സുകുമാരൻ…