‘ഇപ്പോഴത്തെ ഫലം അന്തിമമല്ല;ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും’; പ്രതീക്ഷ കൈവിടാതെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ

ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നും ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങള്‍ അന്തിമമല്ലെന്നും മാറി മറിയാമെന്നും മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസമുണ്ട്. വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്. ലീഡ് നില മാറി മറിയാം. എന്നാല്‍, ഒടുവിൽ ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് തന്നെയായിരിക്കും വിജയമെന്നും ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ഘട്ടത്തിൽ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയതോടെ വലിയ രീതിയിലുള്ള ആഘോഷമായിരുന്നു പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍, പിന്നീടുള്ള വോട്ടെണ്ണൽ ഫലം പുറത്തുവന്നതോടെ…

Read More