
സിക്സർ അടിക്കാൻ ബാറ്റ് വീശിയ ഒഡീഷ എംഎൽഎ ബാലൻസ് തെറ്റി വീണ് ആശുപത്രിയിൽ
ക്രിക്കറ്റ് ഇന്ത്യയിൽ ഒരു മതമാണ്, സച്ചിൻ ടെൻഡുൽക്കർ ദൈവവും. നൂറു കണക്കിന് ഉപദേവന്മാരും ദേവതകളുമുണ്ട് ക്രിക്കറ്റ് ലോകത്ത്. ഒരുപക്ഷേ ഫുട്ബോളിനേക്കാൾ ഇന്ത്യയെ ഒന്നിപ്പിക്കുന്ന കായികവിനോദമാണ് ക്രിക്കറ്റ്. നാട്ടുന്പുറത്തുപോലും ക്രിക്കറ്റ് കളിക്കാരുടെ പേരിൽ ഫാൻസ് ക്ലബുകളുള്ള നാടാണ് കേരളം. ഒഡീഷയിലെ നർലയിൽ നിന്നുള്ള എംഎൽഎ ഭൂപേന്ദ്ര സിംഗിന് അടുത്തിടെ പറ്റിയ അമളിയാണ് വലിയ വാർത്തയായത്. കലഹണ്ടി എന്ന സ്ഥലത്ത് ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കാണിച്ച സാഹസമാണ് വലിയ കോമഡിയായി മാറിയത്. വിയറ്റ്നാം കോളനി എന്ന സിനിമയിൽ അനശ്വരനടൻ…