കേന്ദ്ര വനംമന്ത്രിയുടെ പരാമർശങ്ങൾ തള്ളി സംസ്ഥാനം

കേന്ദ്ര വനംമന്ത്രി ഭുപേന്ദർ യാദവ് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തള്ളി സംസ്ഥാനം രം​ഗത്ത്. അക്രമകാരിയായ വന്യമൃഗത്തെ വെടിവെച്ച് കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന വാദം യഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് കേരളത്തിന്റെ ഭാ​ഗത്തുനിന്നുള്ള നിലപാട്. കൂടാതെ വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ട പരിഹാര നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന മന്ത്രിയുടെ വാക്കുകൾ തെറ്റാണെന്നും സംസ്ഥാനം വാദിക്കുന്നു. കേന്ദ്രമന്ത്രിയുടെ പരാമർശം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ പറയുന്നത്. കേന്ദ്ര വനംമന്ത്രി പറഞ്ഞത് പോലെ അത്ര…

Read More