‘മനസിൽ ഒരുപാട് ശൂന്യത തോന്നി, മാനസികമായി അത്രയധികം വലിച്ചെടുത്ത സിനിമയായിരുന്നു‌; ഭൂതകാലം പോലൊരു സിനിമ ഇനി ചെയ്യില്ല’; ഷെയിൻ നി​ഗം

മലയാള സിനിമയിൽ യുവനിരയിൽ ശ്രദ്ധേയനാണ് ഷെയിൻ നി​ഗം. കരിയറിൽ വലിയ വിവാദങ്ങൾ വന്നത് ഒരു പരിധി വരെ ബാധിച്ചെങ്കിലും ഇന്നും ഷെയിൻ നി​ഗത്തെ തേടി മികച്ച സിനിമകളെത്തുന്നുണ്ട്. ഷെയിൻ നി​ഗത്തിന്റെ ശ്രദ്ധേ സിനിമകളിലൊന്നാണ് 2022 ൽ പുറത്തിറങ്ങിയ ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം അൻവർ റഷീദും ഷെയിൻ നി​ഗവും ചേർന്നാണ് നിർമ്മിച്ചത്. രേവതിയാണ് ഷെയിനിനൊപ്പം ഭൂതകാലത്തിൽ പ്രധാന വേഷം ചെയ്തത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രേവതിക്ക് ലഭിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഷെയിൻ നി​ഗം….

Read More