ഹത്രാസ് ദുരന്തം ; ഭോലെ ബാബയുടെ സംഘടനയ്ക്ക് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സഹായം ലഭിച്ചു , അന്വേഷണം പുരോഗമിക്കുന്നു

ഹത്രാസ് ദുരന്തത്തിൽ വിവാദ ആൾദൈവം ഭോലെ ബാബയ്ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി. സംഭവത്തിന്‌ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കേസിൽ അറസ്റ്റിലായ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക, കോൾ റെക്കോർഡുകൾ എന്നിവ സംബന്ധിച്ച് പരിശോധന തുടരുകയാണ്. ദുരിതബാധിതർക്ക് ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.ദുരിതബാധിതർക്ക് കൂട്ടായ…

Read More

ഹാഥ്റസ് ദുരന്തം; ദുരന്തം ഉണ്ടാക്കിയയാൾ ശിക്ഷിക്കപ്പെടും: അജ്ഞാത കേന്ദ്രത്തില്‍ നിന്നും വീഡിയോയുമായി ഭോലെ ബാബ

ഉത്തർപ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിന് ശേഷം വിഷാദത്തിലാണെന്ന് സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഭോലെ ബാബ. ജുഡീഷ്യറിയിലും സർക്കാരിലും വിശ്വസിക്കണെമന്ന് ഭോലെ ബാബ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ സഹായി ആയ ദേവ് പ്രകാശ് മധുകർ കീഴടങ്ങിയതിന് പിന്നാലെയാണ് ഭോലെ ബാബ പ്രതികരണവുമായി രം​ഗത്തെത്തുന്നത്. എഎൻഐയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ രണ്ടാം തീയതി ഉണ്ടായ സംഭവത്തിന് ശേഷം എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം ഞങ്ങൾക്ക് നൽകട്ടെ….

Read More

ഹാഥ്റസ് ദുരന്തം; ഹാഥ്റസ് ദുരന്തത്തില്‍ പൊലീസ് തിരയുന്ന ആള്‍ദൈവം ഭോലെ ബാബയുടെ പേരില്‍ 100ലധികം കോടിയുടെ സ്വത്ത്

ഹാഥ്റസ് ദുരന്തത്തില്‍ പൊലീസ് തിരയുന്ന വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. 24 ആശ്രമങ്ങള്‍ അടങ്ങുന്ന ഒരു ശൃംഖലയും ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ ഉണ്ടെന്നും കുറഞ്ഞത് 100 കോടി രൂപയുടെ സ്വത്തുണ്ടെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഭോലെ ബാബയുടെ സത്സംഗിനെത്തിയ 122 പേരാണ് തിക്കിലും തിരക്കിലും പെട്ട് ചൊവ്വാഴ്ച മരിച്ചത്. അപകടത്തിനുശേഷം ബാബ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്‍റെ അനുയായികളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു….

Read More

ഹാഥ്റസ് ദുരന്തത്തിന്റെ കാരണക്കാർ സാമൂഹികവിരുദ്ധരെന്ന് ബാബയുടെ വാർത്താക്കുറിപ്പ്; പ്രതി ചേർക്കാതെ സർക്കാർ

യുപിയിലെ ഹാഥ്‌റസിൽ 121 പേരുടെ മരണത്തിന് ഇടയായ ദുരന്തത്തിന്റെ കാരണക്കാർ സാമൂഹികവിരുദ്ധരെന്ന ആരോപണവുമായി പ്രാർഥനായോഗത്തിന് നേതൃത്വം നൽകിയ ആൾദൈവം നാരായൺ സകർ ഭോലെ ബാബ. ദുരന്തത്തിനു പിന്നാലെ ഒളിവിൽ പോയ ഭോലെ ബാബ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരക്കു സൃഷ്ടിച്ച സാമൂഹികവിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭോലെ ബാബ അവകാശപ്പെട്ടു. അഭിഭാഷകൻ മുഖേന ഇറക്കിയ കുറിപ്പിൽ, തിരക്കുണ്ടാകുന്നതിനു മുൻപു തന്നെ ബാബ അവിടെനിന്ന് പോയിരുന്നു എന്നും പറയുന്നു. എന്നാൽ ആളുകൾ മരിച്ചു വീഴുന്നതിനിടെ ബാബ രക്ഷപ്പെട്ടെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്….

Read More