മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾക്കിനി പിടി വീഴും

മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നൽകരുതെന്നാണ് നിലവിൽ വന്നിരിക്കുന്ന നിർദ്ദേശം. നിസാര തുക പിഴ ഈടാക്കി വിട്ടു നൽകുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഭാ​ഗത്തു നിന്നും ഇത്തരത്തിൽ ഒരു നിർദ്ദേശം വന്നിരിക്കുന്നത്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് 250 രൂപ പിഴ ഈടാക്കി വിട്ടു നൽകിയതു കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പത്തുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾ തുച്ഛമായ തുക ഈടാക്കി വിട്ടു നൽകുന്നത് ഉചിതമല്ലെന്ന് ആക്ടിംഗ്…

Read More

ജസ്റ്റിസ് എസ്‌വി ഭട്ടി കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്. എന്നാൽ നിയമനം ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചീറ്റൂർ സ്വദേശിയാണ് ജസ്റ്റിസ് എസ്‌വി ഭട്ടി. 2019 മുതൽ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം. 

Read More