
ഭാരത് ന്യായ് യാത്ര’യ്ക്ക് ഉപാധികളോടെ അനുമതി
രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യ്ക്ക് ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍. യാത്ര ആരംഭിക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെട്ട സ്ഥലത്ത് തിരക്ക് പിരിമിതപ്പെടുത്തണമെന്നും പങ്കെടുക്കുന്നവരുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യാത്രക്ക് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഉപാധികളോടെ യാത്രനടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. യാത്രയുടെ ഉദ്ഘാടനത്തിന് കുറച്ച് പ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിക്കാമെന്ന ഉപാധികളോടെ മാത്രം അനുമതി നല്‍കണമെന്ന് മണിപ്പൂര്‍ ആഭ്യന്തര…