
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടവുമായി കോണ്‍ഗ്രസ്
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ കോണ്‍ഗ്രസ് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് ഇറങ്ങുന്നത്. എന്നാല്‍ കൃത്യമായ തിയതി പുറത്തുവിട്ടിട്ടില്ല. ജനുവരി ആദ്യ വാരം യാത്ര ആരംഭിച്ചേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഭാരത് ജോഡോ യാത്ര 2.0 എന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര അറിയപ്പെടുക. ഇത്തവണ ഹൈബ്രിഡ് മോഡലിലാണ് യാത്ര തുടങ്ങുന്നത്. നടന്ന് കൊണ്ട് മാത്രമായിരിക്കില്ല യാത്രയുണ്ടാവുക. അതിനൊപ്പം തന്നെ വാഹനങ്ങളും യാത്രയ്ക്കായി ഉപയോഗിക്കും. രണ്ട് റൂട്ടുകളാണ് യാത്രയ്ക്കായി…