
രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര വരുന്നു; ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് തയാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. അടുത്ത മാസം യാത്ര തുടങ്ങാനുള്ള തയാറെടുപ്പിലാണ് രാഹുൽ ഗാന്ധി .യാത്രയുടെ ഭാഗമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുമായി രാഹുൽ ഗാന്ധി എം.പിയുടെ കൂടിക്കാഴ്ച്ച തുടങ്ങി. ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിലേറ്റ പരാജയം പ്രവർത്തകരിൽ സൃഷ്‌ടിച്ച നിരാശ നീക്കുന്നതിനായി രാഹുൽ ഗാന്ധി യാത്ര നടത്തും. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയർത്തി കാട്ടിയാകും യാത്ര. തൊഴിലില്ലായ്മ പ്രധാന വിഷയമായി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ…