ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ കാറിന്റെ ചില്ല് തകർന്നു; സംഭവം ബിഹാറിൽ നിന്ന് ബംഗാളിലേക്കുള്ള യാത്രക്കിടെ

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ കാറിന്റെ പിറകിലെ ചില്ലുകള്‍ തകരുകയായിരുന്നു. എന്നാൽ എങ്ങനെയാണ് സംഭവമെന്ന് വ്യക്തമല്ല. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്ന് അധിർ ര‌ഞ്ജൻ ചൗധരി പറഞ്ഞു. 

Read More

രാഹുൽ ഗാന്ധിയും ന്യായ് യാത്രയും ബംഗാളിൽ; വൻ വരവേൽപ്പുമായി ജനം

അസമിലെ വിജയകരമായ പര്യടനം പൂർത്തിയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് കടന്നു. അസമിലെ ദുബ്രിയിൽ നിന്ന് രാവിലെ പര്യടനം തുടങ്ങിയ യാത്ര കുച്ച് ബിഹാറിലെ ബക്ഷിർഹട്ട് വഴിയാണ് ബംഗാളിൽ പ്രവേശിച്ചത്. രാഹുൽ ഗാന്ധിക്കും ന്യായ് യാത്രക്കും വൻ വരവേൽപ്പാണ് ബംഗാളിൽ ലഭിച്ചത്. ബംഗാളിൽ അഞ്ച് ദിവസം ഏഴ് ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 523 കിലോമീറ്റർ സഞ്ചരിക്കും. ബംഗാൾ പര്യടനം പൂർത്തിയാക്കിയ ശേഷം യാത്ര ബിഹാറിലേക്ക് കടക്കും….

Read More

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെ തടഞ്ഞ് പൊലീസ്; ക്ഷേത്ര ദർശനം നിഷേധിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെ അസമിൽ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. നാഗോൺ ജില്ലയിലെ ബട്ടദ്രവ സത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് നടപടി. സത്രത്തിന് മുന്നിൽ രാഹുലിനെ തടഞ്ഞ പൊലീസ് ഇവിടുത്തെ ക്ഷേത്ര ദർശനം നിഷേധിക്കുകയും ചെയ്തു. അനുമതി നിഷേധിക്കാൻ എന്ത്‌ കുറ്റം ചെയ്തെന്ന് രാഹുൽ ചോദിച്ചു. സന്യാസി ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണ് തീർഥാടന കേന്ദ്രമായ ബട്ടദ്രവ സത്രം. പ്രവേശനാനുമതി നിഷേധിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും നാഗോണിലെ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. അനുമതി നിഷേധിക്കാൻ കാരണമെന്തെന്ന്…

Read More

മാർഗനിർദേശങ്ങൾ ലംഘിച്ചു; ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ കേസ്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരേ അസം പോലീസ് കേസെടുത്തു. യാത്ര സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജോർഹട് പോലീസ് സംഘാടകർക്കെതിരേ സ്വമേധയാ കേസെടുത്തത്. അനുവദിച്ചിരുന്നതിൽനിന്ന് ഭിന്നമായ റൂട്ടിലാണ് യാത്ര കടന്നുപോയതെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻകൂട്ടി അറിയിക്കാതെ യാത്രാപഥം മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നും ബാരിക്കേഡുകൾ മറികടന്ന് ജനങ്ങൾ പോലീസിനെ ആക്രമിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പോലീസ് പറയുന്നു. പ്രദേശത്ത് ‘കലാപസമാനമായ’ അന്തരീക്ഷമുണ്ടാക്കാൻ ഇത് ഇടയാക്കി. സംഘാടകനായ കെ.ബി. ബൈജുവിന്റെ നേതൃത്വത്തിൽ…

Read More

‘ഭാരത് ജോഡോ ന്യായ് യാത്ര എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ’ ; ഇന്ത്യ സഖ്യം അധികാരത്തിൽ എത്തും, രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര ഐതിഹസികമായിരുന്നുവെന്നും എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊഹിമയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തവണ പോലും മണിപ്പൂർ സന്ദർശിച്ചില്ല എന്നത് അപമാനകരമാണ്. നാഗലാൻറിലെ ജനങ്ങളുമായി സർക്കാർ ഒപ്പിട്ട കരാറും പാലിക്കപ്പെട്ടില്ല. നാഗലാന്റിലെ ജനങ്ങളുമായി 9 വർഷം മുൻപ് ഒപ്പിട്ട കരാർ ആണ് പാലിക്കപ്പെടാതിരിക്കുന്നത്. നാഗലാന്റിൽ സമാധാനം…

Read More

‘ഭാരത് ജോഡോ ന്യായ് യാത്ര യുപിയിൽ എത്തുമ്പോൾ രാഹുൽ ഗാന്ധി രാമക്ഷേത്രം സന്ദർശിക്കണം’ ; അയോധ്യയിൽ സന്ദർശനം നടത്തി യുപി പിസിസി സംഘം

ഉത്തരന്ത്യയിലെ കൂടുതല്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍ അയോധ്യയിലേക്ക് . പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കാതെ തുടര്‍ ദിവസങ്ങളിലോ മുന്‍പോ രാമക്ഷേത്രത്തിലെത്താനാണ് തീരുമാനം. ഉത്തര്‍ പ്രദേശ് ഘടകം വൈകുന്നരത്തോടെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇതിനിടെ ശങ്കരാചാര്യന്മാരെ വിമര്‍ശിച്ച മഹാരാഷ്ട്ര മന്ത്രി നാരായണ്‍ റാണയെ പുറത്താക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. അയോധ്യയില്‍ പരമാവധി പരിക്കേല്‍ക്കാതെ നീങ്ങാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. പ്രതിഷ്ഠാ ദിനം ബിജെപി രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയെന്ന വിമര്‍ശനം ഉന്നയിച്ച് മാറി നില്‍ക്കുമ്പോള്‍ തൊട്ടു കൂടായ്മയില്ലെന്ന് വ്യക്തമാക്കാനാണ് കൂടുതല്‍ സംസ്ഥാന ഘടകങ്ങൾ അയോധ്യയിലേക്ക്…

Read More

‘നീതിക്കായി എല്ലായിടത്തും എത്തും’: ഭാരത് ജോഡോ ന്യായ യാത്രയുടെ ഗാനം പുറത്തുവിട്ടു

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തുവിട്ട് കോൺഗ്രസ്. ആളുകൾക്ക് അർഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും തങ്ങൾ മുട്ടുമെന്നാണ് ഗാനത്തിലൂടെ കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. ഹിന്ദിയിൽ രചിച്ച ഗാനം, രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെച്ചത്. കഴിഞ്ഞ ഭാരത് ജോഡോ യാത്രക്കിടെ പലയിടങ്ങളിൽ വെച്ച് രാഹുൽ ഗാന്ധി ആളുകളെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഗാനത്തിനൊപ്പം ചേർത്തിരിക്കുന്നത്. നീതിക്കായി പോരാടണമെന്ന് ഊന്നിപറയുന്ന ഗാനത്തിൽ, കഷ്ടപ്പെടരുതെന്നും പേടിക്കരുതെന്നും ജനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. ‘ജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളിലും ഞങ്ങൾ…

Read More

ന്യായ് യാത്ര അല്ല, ഇനി ഭാരത് ജോഡോ ന്യായ് യാത്ര;രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേരും റൂട്ടും മാറ്റി

രാഹുൽഗാന്ധിയുടെ യാത്രയുടെ പേരും റൂട്ടും മാറ്റി. ന്യായ് യാത്ര എന്ന പേര് മാറ്റി ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. യാത്രയിൽ അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തി. 15 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. അടുത്ത മാസം 14 ന് മണിപ്പൂരിൽ നിന്ന് യാത്ര ആരംഭിക്കും. നടന്നും ബസിലുമായുള്ള യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള യാത്രയല്ലെന്നും മണിപ്പൂരിലെ മുറിവ് ഉണക്കാൻ കൂടിയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഹിന്ദി ഹൃദയ…

Read More