എൻസിസി ക്യാമ്പിൽ എസ്എഫ്ഐ നേതാവ് ഭാഗ്യലക്ഷ്‌മി അശ്ലീലം പറഞ്ഞെന്ന് വിദ്യാർത്ഥികൾ; 10 പേർക്കെതിരെ കേസെടുത്തു

തൃക്കാക്കര കെഎംഎം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്.എഫ്.ഐ പ്രവർത്തകനായ ആദർശ് എന്നിവർ ഉൾപ്പടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി കളമശ്ശേരി നഗരസഭാ കൗൺസിലർ പ്രമോദിനെയും പ്രതി ചേർത്തിട്ടുണ്ട്. ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷ ബാധയെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളടക്കം കോളേജിലേക്കെത്തുകയും വാക്കു തർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പിലെ അദ്ധ്യാപകരിൽനിന്ന് മർദ്ദനം നേരിട്ടെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് എസ്എഫ്‌ഐ…

Read More

‘നിരവധി ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്; ബിഗ്‌ബോസിനകത്ത് ജീവിക്കുകയെന്നത് കൊടും ഭീകരത’; ഭാഗ്യലക്ഷ്മി

പെണ്ണിന്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഒരു തൊഴിലിടവും ഈ ഭൂമിയിൽ ഇല്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ആരെങ്കിലും അത്തരത്തിൽ ദാരിദ്ര്യം തുറന്നുപറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്തെങ്കിലും രീതിയിൽ ചൂഷണം ചെയ്യപ്പെടുമെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘മലയാള സിനിമയെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലുളള സംഭവങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സ്ത്രീയും മനസിലാക്കേണ്ടത് നിങ്ങളെ സംരക്ഷിക്കാൻ ആരും കാണില്ല എന്നതാണ്. നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾ മാത്രമാണുളളത്. ഒരു…

Read More

‘ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കും’ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം ; പരാതി നൽകുമെന്ന് താരം

ചലച്ചിത്ര പ്രവർത്തക ഭാ​ഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കുമെന്നാണ് ഭീഷണി കോൾ വന്നതെന്ന് ഭാ​ഗ്യലക്ഷ്മി വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകാനുളള തീരുമാനത്തിലാണ് ഇവർ. ”വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നു. എന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല.” ആദ്യത്തെ അനുഭവമാണിതെന്നും ഭാ​ഗ്യലക്ഷ്മി പറ‍ഞ്ഞു….

Read More

കാലാകാലങ്ങളായി സംഭവിക്കുന്നത്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അത്ഭുതമില്ലെന്ന് ഭാഗ്യലക്ഷ്മി

മലയാളം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നത്. അവസരം കിട്ടാൻ നടിമാർ വിട്ടുവീഴ്ചകൾക്ക് തയ്യാറാവേണ്ടിവരുന്നുവെന്നും, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണെന്നും റിപ്പോർട്ട് പറയുന്നു. ഹോമ കമ്മറ്റി പുറത്തിവിട്ട റിപ്പോർട്ടുകൾ കേട്ട് അത്ഭുതം തോന്നുന്നില്ലെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ ചൂഷണങ്ങളെല്ലാം കാലാകാലങ്ങളായി മലയാളം അടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷയിലും നടക്കുന്ന…

Read More

‘മൊഴി കൊടുത്തവർക്ക് ആശങ്ക, ആരൊക്കെയോ ഭയപ്പെടുന്നു’: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്‍മി

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച്, മൊഴി കൊടുത്തവർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ട് വായിക്കാൻ അവസരം ലഭിച്ച ശേഷം അതു പുറത്തുവരട്ടെ എന്നാണു പലരുടെയും നിലപാടെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതു വൈകുന്നതിൽ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്‍മി. ‘‘ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴികൊടുത്ത നിരവധി പേരോടു സംസാരിച്ചു. മൊഴി കൊടുത്തതു പുറത്തുവരാനല്ലെന്നും സിനിമാ മേഖലയിൽ മാറ്റം വരണമെന്നു മാത്രമാണു തങ്ങളുടെ നിലപാടെന്നുമാണ് അവർ പറയുന്നത്. തൊഴിലിടത്തിൽ…

Read More

മധുരമുള്ള ഓര്‍മകള്‍ ചേച്ചിയോട് പറഞ്ഞു കുറേ ചിരിച്ചു; എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടപ്പോൾ: കുറിപ്പുമായി ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. വർഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ പഴയ മദിരാശി ഓര്‍മകളായിരുന്നു സംസാരിച്ചത് മുഴുവന്‍ എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് 8 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടപ്പോള്‍… പഴയ മദിരാശി ഓര്‍മകളായിരുന്നു ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍… 1976ല്‍ മണിമുഴക്കം ഡബ്ബിങ് സമയത്താണ് ശ്രീനിയേട്ടനെ പരിചയപ്പെടുന്നത്. ശ്രീനിയേട്ടന്‍ സിനിമയില്‍ അവസരം അന്വേഷിച്ചു നടക്കുന്ന കാലം…..

Read More

മാളികപ്പുറത്തിന് ശേഷം സമ്പത്ത് റാം പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ഭാഗ്യലക്ഷ്മി’; ചിങ്ങം ഒന്നിന് ആരംഭിക്കും

ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച്, ഹന്ന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭാഗ്യലക്ഷ്മി’യുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കും. ആപ്പിള്‍ ട്രീ സിനിമാസ്, കെ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സുരേന്ദ്രന്‍ വലിയപറമ്പില്‍, സജിന്‍ ലാല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍, മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം സമ്പത്ത് റാം ആണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. ഒരമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മാധ്യമ പ്രവര്‍ത്തകനായ ബാബു വെളപ്പായ…

Read More