
ഹമാസിന്റെ ഉന്നത നേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ; യുദ്ധം കൂടുതൽ കടുത്തേക്കുമെന്ന് ആശങ്ക
ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതെന്ന് ലെബനനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അരൂരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. സാലിഹ് അൽ അരൂരിയും അംഗരക്ഷകരും താമസിച്ച കെട്ടിടത്തെ ടാർഗറ്റ് ചെയ്തായിരുന്നു ആക്രമണം. കെട്ടിടത്തിന്‍റെ രണ്ട് നിലകളും ഒരു കാറും തകര്‍ന്നു. ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെ…