
കാലത്തിന് അപ്പുറത്ത് നിന്നൊരു തീർഥാടന പാത
കാലങ്ങൾക്കപ്പുറത്ത് നിന്ന് പുണ്യദേശങ്ങളിലേക്കൊരു പാത നീണ്ടുകിടക്കുന്നു, പ്രതാപങ്ങളുറങ്ങും പൈതൃകശേഷിപ്പുകളുമായി. പുരാതന അറബ് ഗോത്രങ്ങളും ഹജ്ജ് തീർഥാടകരും നടന്നും ഒട്ടകങ്ങളുടെയും കുതിരകളുടെയും പുറത്തേറിയും ലക്ഷ്യങ്ങൾ താണ്ടിയിരുന്ന ‘സുബൈദ പാത.’ പുതിയകാല ഹജ്ജ് തീർഥാടകർക്ക് വിസ്മയകരമായ അറിവാണ് ഈ ശേഷിപ്പുകൾ പകർന്നുനൽകുന്നത്. ഇറാഖിൽനിന്നും മക്കയിലേക്കുള്ള പുരാതന ഹജ്ജ് പാത ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. വെറുമൊരു പാതയല്ല, ഒട്ടും യാത്രാസുഖമില്ലാതിരുന്ന കാലത്തെ ദുർഘടങ്ങളിൽ ആശ്വാസമായ ഒരു ജീവകാരുണ്യ സംരംഭം കൂടിയായിരുന്നു. അബ്ബാസിയ ഖലീഫമാരിൽ അഞ്ചാമനായ ഹാറൂൻ റഷീദിന്റെ പത്നിയായ സുബൈദ…