
പാതിരാക്കാറ്റ്; മികച്ച കഥാകൃത്തിന് അവാർഡ്
ജനുവരിയിൽ വിശാഖപട്ടണത്ത് സംഘടിപ്പിച്ച വിശാഖ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച കഥാകൃത്തിനുള്ള അവാർഡ് പാതിരാക്കാറ്റ് എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയ നജീബ് മടവൂർ കരസ്ഥമാക്കി. സന-നിയ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നജീബ് മടവൂർ കഥ-തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പാതിരാക്കാറ്റ്. തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി ഷാരോൺ സഹിം എന്നിവർ നായികമാരാവുന്നു. ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമൽ പാലാഴി, ശിവാജി ഗുരുവായൂർ സന്തോഷ് കീഴാറ്റൂർ, രൺജി കങ്കോൽ,…