
യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ്: ആദ്യ ദിനം മികച്ച പ്രതികരണം
വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ ആരംഭിച്ച ആദ്യ ദിനത്തിൽ പ്രവാസികളിൽനിന്ന് മികച്ച പ്രതികരണം. ദുബൈയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അൽ അവീറിൽ ഒരുക്കിയ സെന്ററിൽ ആദ്യ ദിനം നൂറിലധികം പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിസ നിയമവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതൽ സർവിസ് ആരംഭിച്ച ടൈപ്പിങ് സെന്ററുകളിലും ഐ.സി.പി കേന്ദ്രങ്ങളിലും അപേക്ഷകരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. അബൂദബിയിൽ വിസ നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കുകയാണ്…