
2024ലെ ഏറ്റവും മികച്ച് താരത്തെ പ്രഖ്യാപിച്ച് ഐസിസി ; അപൂർവ നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബൂംറ
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ തെരഞ്ഞെടുത്ത് ഐസിസി. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയാണ് 2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ജസ്പ്രീത് ബുമ്ര. രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രവിചന്ദ്രന്‍ അശ്വിന്, വിരാട് കോലി എന്നിവരാണ് ബുമ്രക്ക് മുമ്പ് ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റില്‍ 71 വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര ഏറ്റവും മികച്ച…