
മികച്ച ജീവിത നിലവാരം: ലോകത്ത് നാലാം സ്ഥാനത്ത് ഒമാന്
മികച്ച ജീവിത നിലവാരം പുലർത്തുന്നതിൽ ലോകത്ത് നാലാം സ്ഥാനം നേടി ഒമാൻ. 2024ന്റെ ആദ്യ പകുതിയിൽ നംബിയോ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ. ലക്സംബർഗ്, നെതർലാൻഡ്സ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനക്കാർ. ആഗോള ജീവിത നിലവാര സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള ലക്സംബർഗിന് 219.3 പോയന്റുകളാണ്. 207.5 പോയന്റുമായി നെതർലൻഡ്സാണ് രണ്ടാം സ്ഥാനത്ത്. 205.6 പോയന്റുമായി ഡെൻമാർക്ക് മൂന്നാം സ്ഥാനത്തും 204 പോയന്റുമായി ഒമാൻ നാലാം സ്ഥാനത്തുമാണ്. ഒരു പ്രത്യേക രാജ്യത്തോ നഗരത്തിലോ ജീവിക്കുന്ന വ്യക്തികളുടെ…