
ലോകത്തെ മികച്ച പാചകരീതികളില്‍ ആദ്യ പത്തില്‍ ചൈനയും ജപ്പാനും; ഇന്ത്യ 12-ാമത്
ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനത്ത് ഇന്ത്യ. പ്രമുഖ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ആണ് പട്ടിക പുറത്തുവിട്ടത്. ഗ്രീസ്, ഇറ്റലി, മെക്‌സിക്കോ, സ്‌പെയിന്‍ രാജ്യങ്ങളിലെ പാചകരീതികളാണ് ഏറ്റവും മികച്ചവയായി ടേസ്റ്റ് അറ്റ്‌ലസ് തിരഞ്ഞെടുത്തത്. വിവിധ ഭക്ഷ്യ പദാര്‍ഥങ്ങളുടെ റേറ്റിങ്ങുകള്‍ അനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയത്. പോര്‍ച്ചുഗല്‍, തുര്‍ക്കി, ഇന്‍ഡോനീഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. മികച്ച വിഭവങ്ങള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയുടെ പട്ടികയും ടേസ്റ്റ് അറ്റ്‌ലസ്…