
മുതലാളി ജങ്ക ജഗ ജഗാ…!; പട്ടായ നഗരത്തിൽ ആഡംബര കാറിൽ സിംഹക്കുട്ടിയുടെ യാത്ര
ആഘോഷങ്ങളുടെ നഗരമായ പട്ടായയിൽ ഇത് പതിവുകാഴ്ചയായിരുന്നില്ല! ലോകത്തിലെ ആഡംബരക്കാറുകളിൽ മുൻനിരയിൽത്തന്നെയുള്ള ബെൻറ്ലിയുടെ പിൻസീറ്റിൽ സിംഹക്കുട്ടിയെ ഇരുത്തി നഗരവീഥിയിലൂടെയുള്ള യുവാവിൻറെ സാഹസികയാത്രയാണ് സമൂഹമാധ്യമങ്ങളിൽ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി മാറിയത്. കഴിഞ്ഞമാസം, ചോൻബുരി പ്രവിശ്യയിലെ ബാംഗ് ലാമുംഗ് ജില്ലയിൽ സോയി ഫ്രതംനാക്ക് 5-ലാണ് സിംഹക്കുട്ടിയുമായുള്ള സാഹസികയാത്ര. ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ ചന്തമുള്ള സിംഹക്കുട്ടി കാറിൻറെ പിൻസീറ്റിൽ ഇരിക്കുന്നതു കാണാം. വീഡിയോ തുടങ്ങുമ്പോൾ തലയും രണ്ടു കാലുകളും പുറത്തേക്കിട്ടാണ് യുവരാജൻറെ ഇരിപ്പ്. കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിട്ടുള്ള സിംഹക്കുട്ടി കാറിലിരുന്നയാളുടെ ആജ്ഞകേട്ട് കാലും തലയും അകത്തേക്കിട്ട്…