
‘ജനങ്ങളുമായുള്ള ബന്ധം പുന:സ്ഥാപിക്കണം , വിമർശനങ്ങളിൽ അസഹിഷ്ണുത വേണ്ട ‘ ; നേതാക്കൾക്ക് കത്തയച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ജനങ്ങളുയർത്തുന്ന വിമർശനങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കയച്ച കത്തിലാണ് അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ. എല്ലാത്തിലും വലുത് ജനങ്ങളാണെന്ന് ഓർമ വേണമെന്നും വിമശനങ്ങളിൽ അസഹിഷ്ണുത വേണ്ടെന്നും കത്തിൽ അദ്ദേഹം വിമർശനവും ഉന്നയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് തിരിച്ചറിവുണ്ടായി തിരുത്തൽ വരുത്തുക എന്നതാണ് ബ്രാഞ്ച് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ സിപി ഐ സംസ്ഥാന സെക്രട്ടറി പറയുന്നത്. തെരഞ്ഞെടുപ്പ് തോൽവിയുടെ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് പ്രതികരണം നടത്താത്ത മുഖ്യമന്ത്രിക്ക് എതിരായ പരോക്ഷ വിമർശനങ്ങളും കത്തിലുണ്ട്. “യാഥാർത്ഥ്യങ്ങളെ…