
നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നു; കേന്ദ്രമന്ത്രിക്ക് നിവദേനം നൽകി ബെന്നി ബഹനാൻ
നെടുമ്പാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ബെന്നി ബഹനാൻ എംപി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആഭ്യന്തര, അന്തരാഷ്ട്ര വിമാനയാത്രക്കാർ ഏറ്റവും കൂടുതലായി എത്തുന്ന നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ സംഖ്യ വർഷംതോറും വർധിച്ച് വരികയാണ്. പുതിയ സ്റ്റേഷൻ നെടുമ്പാശ്ശേരിയിൽ വരുന്നതോടുകൂടി ഇതര സംസ്ഥാന തൊഴിലാളികൾ, വാണിജ്യ പ്രവർത്തനങ്ങൾ, ടൂറിസം എന്നിവയിലേക്കുള്ള…