ബെംഗളൂരുവിൽ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം; 19കാരിയെ നാല് മണിക്കൂറോളം പീഡിപ്പിച്ചു, പ്രതികൾ പിടിയിൽ

ബെംഗളൂരുവിൽ ഓടുന്ന കാറിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി നാല് മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി. കോറമംഗലയിൽ നിന്നാണ് 19 കാരിയായ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം ഊർജിതമാക്കിയെന്നും അറിയിച്ചു. 22 നും 26 നും ഇടയിൽ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഈജിപുരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ സ്ഥാനപങ്ങളിലെ ജീവനക്കാരാണെന്നും പൊലീസ് വ്യക്തമാക്കി. നടപടികൾ പൂർത്തിയായിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതികളുടെ കൂടുതൽ വിവരങ്ങൾ…

Read More

ഉമ്മൻചാണ്ടി ബെംഗളുരു എച്ച്സിജി ആശുപത്രിയിൽ; ചികിൽസ നിശ്ചയിക്കാൻ ഡോക്ടർമാർ യോഗം ചേരും

വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയ ഉമ്മൻചാണ്ടിയുടെ തുടർചികിത്സ എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് ഡോക്ടർമാർ യോഗം ചേ‍രും. ബെംഗളുരു എച്ച്സിജി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. യു എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേർന്ന് തീരുമാനമെടുക്കുക. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്ടർമാർ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചിട്ടും രോഗപ്രതിരോധശേഷിയിൽ കാര്യമായ പ്രശ്നങ്ങളില്ലാത്തത് ആശ്വാസകരമാണ്.  ഇന്നലെ വൈകിട്ടോടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബെംഗളുരു സംപിംഗ രാമ നഗരയിലുള്ള എച്ച്സിജി ആശുപത്രിയിൽ…

Read More

 വിദ​ഗ്ധ ചികിത്സക്കായി ഉമ്മൻ ചാണ്ടി ഇന്ന് ബെം​ഗളൂരുവിലേക്ക്

മുന്‍ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെം​ഗളൂരുവിലേക്ക് മാറ്റുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാൽ അദ്ദേഹത്തെ വി​ദ​ഗ്ധ ചികിത്സക്കായി മാറ്റന്ന കാര്യം നേരത്തെ തീരുമാനിച്ചികുന്നു. എഐസിസിയാണ് ഉമ്മൻ ചാണ്ടിയെ ബെം​ഗളൂരുവിലെത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. ഞായറാഴ്ച ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക്…

Read More

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് ആശയും ഉത്തരവാദിത്തവുമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച് ദുഖപുർണമായ…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി. ……………………………. ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്. ……………………………. കൊല്ലം എസ് എന്‍ കോളേജില്‍ എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 14 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ…

Read More

ബെംഗളൂരുവിൽ നോട്ടിനു പകരം ചൂടു വടയും ചമ്മന്തിയുമായി ഇഡ്ഡലി എടിഎം

ദിവസം മുഴുവൻ ചൂടോടെ എടിഎമ്മുകളിൽ നിന്ന് പണം മാത്രമല്ല ഇനി ഇഡ്ഡലിയും വടയും ചമ്മന്തിയും ലഭിക്കും. ഇഡ്ഡലി എടിഎമ്മുകളുമായിസ്റ്റാർട്ട് അപ്പ് കമ്പനിയായ ഫ്രെഷോട്ട് റോബട്ടിക്സ്. ബെംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലാണ്  ഇഡ്ഡലി എടിഎമ്മുകൾ സ്ഥാപിക്കുന്നത്. ഇഡ്ഡലി എടിഎമ്മുകളിൽ എത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. ഓൺലൈനായി പണം അടയ്ക്കുന്നതോടെ യന്ത്രത്തിൽ വിഭവങ്ങൾ പാകം ചെയ്യാൻ ആരംഭിക്കും. മിനിറ്റുകൾക്കുള്ളിൽ ഇവ പാക്കറ്റുകളിൽ ലഭിക്കും. സംരംഭകരായ സുരേഷ് ചന്ദ്രശേഖരൻ, ഷാരൻ ഹിരേമത്ത് എന്നിവരാണ് ഉദ്യമത്തിനു പിന്നിൽ. നവംബർ അവസാനത്തോടെ നിലവിൽ…

Read More