മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭിച്ച 25 കോടിയുടെ ഡോളർ വ്യാജൻ..!

ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെ മാലിന്യക്കൂമ്പാരത്തിൽനിന്നു ലഭിച്ച 25 കോടി ഡോളർ നോട്ടുകൾ വ്യാജമെന്ന് പോലീസ്. 100 ഡോളർ നോട്ടുകളുടെ 23 കെട്ടുകളുടെ ചാക്കാണ് ഹെബ്ബാൾ നാഗവാര റയിൽവേ ട്രാക്കിനു സമീപത്തെ മാലിന്യകൂമ്പാരത്തിൽനിന്ന് ആക്രി പെറുക്കന്നയാൾക്കു ലഭിച്ചത്. സംഭവം പോലീസിനെയും സർക്കാരിനെയും ഞെട്ടിച്ചെങ്കിലും തുടർന്നുനടത്തിയ പരിശോധനയിൽ നോട്ടുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഡോളർ കെട്ടുകൾക്കൊപ്പം ഐക്യരാഷ്ടസഭയുടെ മുദ്രയുള്ള ഒരു കത്തുമുണ്ടായിരുന്നു . ദക്ഷിണ സുഡാനിലെ യുഎൻ സുരക്ഷാ സേനയ്ക്കായി അനുവദിച്ച പ്രെത്യേക ഫണ്ടാണിതെന്നു കത്തിൽ പറയുന്നു. നോട്ടുകളിൽ രാസപദാർഥസാന്നിധ്യം കണ്ടെത്തിയതിനാൽ നോട്ടിരട്ടിപ്പുമായി…

Read More

ഗതാഗതക്കുരുക്കിൽ കാറിലിരുന്ന പച്ചക്കറി ഒരുക്കുന്ന വീട്ടമ്മ; ബംഗളൂരു നഗരത്തിലെ കാഴ്ച

ബംഗളൂരു നഗരം ഗതാഗതക്കുരുക്കിന്റെ പേരിൽ കുപ്രസിദ്ധമാണ്. ഡ്രൈവിംഗിലാകട്ടെ ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരവുമാണ് ബംഗളൂരു. വാഹനത്തിരക്കും കുരുക്കും കാരണം കാൽനടയാത്ര പോലും ദുസഹമാണു നഗരത്തിൽ. ഐടി മേഖലയിലും മറ്റും മലയാളികളടക്കം ആയിരക്കണക്കിനാളുകൾ ജോലിചെയ്യുന്ന ഈ നഗരത്തിൽ സമയത്തിന് ഒരിടത്തും എത്താൻ കഴിയാത്ത അവസ്ഥയാണ്. ഗതാഗതക്കുരുക്കഴിക്കാൻ ഒട്ടേറെ കാര്യങ്ങൾ സർക്കാർമേഖലയിൽ ചെയ്യുന്നുണ്ട്. ഓവർബ്രിഡ്ജുകളും അണ്ടർ പാസുകളും നഗരത്തിൽ പലയിടത്തുമുണ്ട്. അണ്ടർ പാസായി മെട്രോയും പ്രവർത്തിച്ചു വരുന്നു. വിമാനത്താവളത്തിലേക്കടക്കം മെട്രോ ലൈനുകൾ ദീർഘിപ്പിച്ചുകൊണ്ടുമിരിക്കുന്നു. എന്നിരുന്നാലും ട്രാഫിക് ജാമിനു…

Read More

ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറി; 40കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

വിമാനയാത്രക്കിടെ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയതിന്‍റെ പേരില്‍ 40കാരനായ യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് ബെംഗളൂരുവില്‍നിന്ന് ഗോവയിലേക്കുള്ള എയര്‍ഏഷ്യ ഇന്ത്യ വിമാനത്തിലാണ് സംഭവം. യുവതിയെ അപമാനിച്ചതിന് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4.10ന് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനത്തിലാണ് സംഭവം. 21കാരിയായ ക്യാബിന്‍ ക്രൂ യാത്രക്കാരെ സ്വീകരിക്കുന്നതിനിടെ ഇവരെ തൊടാന്‍ ശ്രമിക്കുകയും കൈയില്‍കയറി പിടിക്കുകയുമായിരുന്നുവെന്നും യുവതിയോട് മോശമായി സംസാരിക്കുകയും ചെയ്തതായും പോലീസ് പറ‍ഞ്ഞു.

Read More

ബെന്നാ‍‍ർഘട്ട പാര്‍ക്കില്‍ പുള്ളിമാനുകള്‍ കൂട്ടത്തോടെ ചത്തു

ബെന്നാ‍‍ർഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ പുള്ളിമാനുകള്‍ അണുബാധയെ തുടർന്ന് കൂട്ടത്തോടെ ചത്തു. വെള്ളിയാഴ്ച വരെയായി 19 മാനുകളാണ് അണുബാധയെതുടര്‍ന്ന് ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധയെതുടര്‍ന്ന് പുലിക്കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെയാണ് മാനുകളും കൂട്ടത്തോടെ ചത്തത്. കഴി‌ഞ്ഞമാസമായാണ് സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലിലെ സെന്‍ട്രല്‍ ആനിമല്‍ ഹൗസില്‍നിന്ന് 37 പുള്ളിമാനുകളെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. ഇതില്‍ കുടല്‍ വീക്കത്തെതുടര്‍ന്നുള്ള അണുബാധയെതുടര്‍ന്നും മാനുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലുമായി കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് 16 മാനുകള്‍ ചത്തത്. സംഭവത്തെതുടര്‍ന്ന് കര്‍ണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വര്‍…

Read More

ബംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; റെയിഡിൽ പിടിച്ചത് 7.83 കോടിയുടെ മയക്കുമരുന്ന്

ബംഗളൂരുവിലെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 7.83 കോടി രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.ബംഗളൂരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കോടികളുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ നടന്നവയില്‍ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിതെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. പിടിച്ചെടുത്തവയില്‍ മെഫെഡ്രോണ്‍ ലഹരിമരുന്ന് കര്‍ണാടകയില്‍ ആദ്യമായാണ് കണ്ടെത്തുന്നത്.സംഭവത്തില്‍ നാലു മലയാളികളും മൂന്നു വിദേശികളും ഉള്‍പ്പെടെ 14 പേരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ നാലുപേര്‍…

Read More

ബെംഗളൂരുവിൽ മലയാളി യുവതിയെ തലയ്ക്ക് അടിച്ച് കൊന്നു; കൊല്ലം സ്വദേശിയായ പങ്കാളി പിടിയിൽ

കർണാടകയിലെ ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ തത്ക്ഷണം മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവർ…

Read More

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; മുൻ കാമുകൻ ഉൾപ്പടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങി അവരുമായി സെക്സിന് നിർബന്ധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. നൃത്താധ്യാപകനായ ഇയാൾക്കൊപ്പം 23കാരിയെ ബലാത്സംഗം ചെയ്ത മറ്റ് രണ്ട് സുഹൃത്തുക്കളെയും പിടികൂടി. രണ്ട് വർഷം മുൻപാണ് നൃത്താധ്യാപകനായ ആൻഡി ജോർജ് സമൂഹമാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും സൗഹൃദത്തിലാവുകയും ഈ സൗഹൃദം വളർന്ന് പ്രണയമാവുകയും ചെയ്തു. ഈ സമയത്ത് ഇവർ ഒരുമിച്ച് യാത്ര ചെയ്യുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ തനറെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ…

Read More

പ്രധാനമന്ത്രി വിളിച്ച എൻ.ഡി.എ യോഗം; ആരൊക്കെ വരുമെന്ന് നാളെ അറിയാമെന്ന് ജെ.പി നദ്ദ

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചിരിക്കുന്ന എൻ.ഡി.എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കും. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജെ പി നദ്ദ പറഞ്ഞു. അജണ്ട അംഗീകരിക്കുന്ന പാർട്ടികൾക്ക് യോഗത്തിൽ പങ്കെടുക്കാം. അതേസമയം പ്രതിപക്ഷത്തിന്റേത് വെറും ഫോട്ടോ ഓപ്പർച്യുനിറ്റിയെന്നും പരിഹാസം. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും നദ്ദ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ…

Read More

അമ്മയെ കൊലപ്പെടുത്തി മൃതദേഹവുമായി യുവതി പൊലീസ് സ്റ്റേഷനിൽ

ബംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു. അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് മകൾ മൊഴി നൽകി. ഫിസിയോതെറാപ്പിസ്റ്റായ 39 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി ബെംഗളൂരു മൈക്കോ ലേഔട്ട് ഏരിയയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതി വിവാഹിതയാണെന്നും കുറ്റകൃത്യം നടക്കുമ്പോൾ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഉറക്കഗുളിക നൽകിയ ശേഷം അമ്മയെ…

Read More

സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്‌നയുടെ ആരോപണത്തിനെതിരായ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. എം വി…

Read More