എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ സർവീസ് ജൂലൈ 31ന് ആരംഭിക്കും

എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ സർവീസ് ജൂലൈ 31ന് ആരംഭിക്കും. സ്പെഷൽ സർവീസിനുള്ള ട്രെയ്ൻ റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളത്ത് എത്തിച്ചിട്ടുണ്ട്‌. വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ ആഗസ്റ്റ് 26 വരെ മൂന്ന് ദിവസമാണ് സർവീസ് നടത്തുക. എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് എ.സി ചെയർ കാറില്‍ 1465 രൂപയും എക്സിക്യുട്ടീവ് ചെയർ കാറിൽ 2945 രൂപയുമാണ് നിരക്ക്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് ഉച്ചക്ക് 12.50ന് പുറപ്പെടുന്ന…

Read More

‘അത് ആട്ടിറച്ചി, പരിശോധനാഫലം ലഭിച്ചു’; പട്ടിയിറച്ചി വിതരണം ചെയ്തെന്ന ആരോപണം തള്ളി കർണാടക മന്ത്രി

ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്‌തെന്ന ആരോപണം തെറ്റെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. ആട്ടിറച്ചിയാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിന്ന് ബെംഗളൂരുവിലേക്ക് വൻതോതിൽ പട്ടിയിറച്ചി കൊണ്ടുവന്നെന്ന് ഏതാനും ഹിന്ദുത്വ പ്രവർത്തകർ ആരോപിച്ചതിന് പിന്നാലെയാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ദുരുദ്ദേശ്യത്തോടെ ഉന്നയിക്കപ്പെട്ട ആരോപണമാണെന്ന് മന്ത്രി വ്യക്തമാക്കിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ നിന്ന് ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുണ്ടായത്. പട്ടിയിറച്ചി ആരോപണം എന്തടിസ്ഥാനത്തിലാണ്…

Read More

സാങ്കേതിക പ്രശ്നം നേരിട്ട് വിൻഡോസ്: ചെക് ഇൻ നടക്കുന്നില്ല, വിമാനങ്ങൾ വൈകുന്നു

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്‌നം നേരിടുന്നതിനാൽ വിമാനത്താവളങ്ങളിൽ പ്രതിസന്ധി. വിൻഡോസിലെ സാങ്കേതിക പ്രശ്‌നം കാരണം ചെക് ഇൻ സാധിക്കാത്തതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 7 വിമാന സർവീസുകൾ വൈകുന്നു. വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറിൽ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. ഫ്‌ലൈറ്റുകൾ തൽക്കാലം ക്യാൻസൽ ചെയ്യില്ല ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ ചെക് ഇൻ തടസം മൂലം യാത്രക്കാർ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തിൽ 10.40 മുതൽ വിമാന സർവീസുകൾ തടസ്സം നേരിടുന്നു….

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് പരാതി. സിയാവുർ റഹ്മാൻ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ജനപ്രതിനിധികള്‍ക്കെതിരായ പരാതികൾ പരിഗണിക്കുന്ന കോടതി വാദം കേട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ ആവശ്യപ്പെട്ടു. അതേസമയം പരാതിയുമായി മുന്നോട്ട് പോവണോയെന്ന കാര്യത്തിൽ…

Read More

വൈറലാകാൻ കമിതാക്കളുടെ അപകടകരമായ ബൈക്ക് അഭ്യാസം…; ഒടുവിൽ പണി കിട്ടി

വൈറലാകാൻ വേണ്ടി എന്തും കാണിച്ചുകൂട്ടാൻ മടയില്ലാത്ത ചിലരുണ്ട്. ജീവൻ പണയംവച്ചും ം അവർ അപകടകരമായ അഭ്യാസങ്ങൾ കാണിക്കും. ബംഗളൂരുവിലുള്ള കമിതാക്കളുടെ പ്രകടനം ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ രാജ്യത്ത് നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോലീസ് കർശന നടപടിയെടുക്കുമ്പോഴും ഇത്തരത്തിലുള്ള-പ്രണയസംഭവങ്ങൾ- ആവർത്തിക്കുകയാണ്. അപകടകരമായ രീതിയിൽ യുവാവും യുവതിയും മോട്ടോർസൈക്കിൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറൽ ആയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലായെങ്കിലും വൻ വിമർശനങ്ങളാണ് കമിതാക്കൾ നേരിട്ടത്. തിരക്കേറിയ റോഡിന് നടുവിൽ കാമുകിയെ ബൈക്കിനു പിന്നിൽ ഇരുത്തി ബൈക്ക് അമിതവേഗതയിൽ…

Read More

കന്നഡക്കാർക്ക് ഡ്രൈവർ വേണ്ടെന്ന്..!; ബം​ഗ​ളൂ​രു മെട്രോ ഓടും ഡ്രൈ​വ​ർ ഇല്ലാതെ

ബം​ഗ​ളൂ​രു ആ​ർ​വി റോ​ഡ്- ബൊ​മ്മ​സാ​ന്ദ്ര യെ​ലോ ലൈ​നി​ൽ ന​മ്മ മെ​ട്രോ​യു​ടെ ഡ്രൈ​വ​ർ​ര​ഹി​ത പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​രം. വ​രും ദി​വ​സ​ങ്ങ​ളി​ൽ ട്രാ​ക്ഷ​ൻ ബ്രേ​ക്ക്, മ​ണ​ൽ​ച്ചാ​ക്കു​വ​ച്ചു​ള്ള പ​രീ​ക്ഷ​ണം, സി​ഗ്ന​ലിം​ഗ് തു​ട​ങ്ങി​യ​വ പ​രീ​ക്ഷി​ക്കും. റി​സ​ർ​ച്ച് ഡി​സൈ​ൻ ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ആ​ർ​ഡി​എ​സ്ഒ) ആ​ണ് പ​രീ​ക്ഷ​ണ​യോ​ട്ട​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​നു​ശേ​ഷം റെ​യി​ൽ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ പ​രി​ശോ​ധ​ന ന​ട​ത്തി മെ​ട്രോ സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​കും. ചൈ​ന​യി​ൽ നി​ന്നെ​ത്തി​ച്ച മെ​ട്രോ കോ​ച്ചു​ക​ൾ ഹെ​ബ്ബ​ഗൊ​ഡി മെ​ട്രോ ഡി​പ്പോ​യി​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഈ​വ​ർ​ഷം ഡി​സം​ബ​റോ​ടെ സ​ർ​വീ​സ് തു​ട​ങ്ങാ​നാ​ണ് ബി​എം​ആ​ർ​സി​എ​ൽ…

Read More

മാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

കർണാടകയിലെ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം നൽകിയത്. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യധാരാ മാധ്യമങ്ങളിൽ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന് ബിജെപി നേതാവ് കേശവ് പ്രസാദാണ് പരാതി നൽകിയത്. ‘40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരെന്ന’ തലക്കെട്ടിലാണ് ബിജെപിക്കെതിരെ മാധ്യമങ്ങളിൽ പരസ്യം നൽകിയത്. 2023 മേയ് 5നാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളിൽ വന്നത്.  കേസിൽ പ്രതിചേർത്ത സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനും ജൂൺ 1ന്…

Read More

ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി ; അന്വേഷണം ആരംഭിച്ച് പൊലീസ്

ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി വരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ദി ഒട്ടേര ഹോട്ടലിലേക്ക് മെയിൽ എത്തിയത്. ജീവനക്കാർ ഇ-മെയിൽ കണ്ടയുടനെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഹോട്ടൽ പരിസരത്തെത്തി പരിശോധിച്ചു വരികയാണ്. അതേസമയം, ഇതൊരു വ്യാജ ഇമെയിലാണെന്നും ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും…

Read More

ബംഗളൂരുവിലെ പ്രേമലു…; കാമുകിയെ മടിയിലിരുത്തി ബൈക്ക് യാത്ര; പണികൊടുത്ത് പോലീസ്

ബംഗളൂരു നഗരത്തിലെ ഫ്ളൈ ഓവറിലൂടെ കാമുകിയെ മടിയിലിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവിനെ പിടികൂടി എട്ടിൻറെ പണികൊടുത്ത് പോലീസ്. കമിതാക്കളുടെ യാത്രാദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. തുടർന്നാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ബംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിലാണ് സംഭവം. പ്രണയവിവശയായി യുവാവിൻറെ മടിയിലിരുന്നാണു യുവതിയുടെ യാത്ര. യുവതി പങ്കാളിയുടെ മടിയിൽ ഇരിക്കുന്നതും കഴുത്തിൽ കൈകൾ ചുറ്റിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൂടാതെ ഇവർ പരസ്പരം ചുംബിക്കുന്നതും കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ബംഗളൂരു ട്രാഫിക് പോലീസ് ബൈക്കിൻറെ നമ്പർ പ്ലേറ്റും…

Read More

ഐപിഎല്ലിൽ ആര്‍സിബി-സിഎസ്‌കെ പോരിന് തടയിടാൻ മഴ; ബം​ഗളൂരുവിൽ ഓറഞ്ച് അലേര്‍ട്ട്

ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച നടക്കാനിരിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴയെടുക്കാന്‍ സാധ്യത. ഈ മത്സരത്തിൽ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാൽ കനത്ത മഴയാണ് വില്ലനായത്. ഇതോടെ ബംഗളൂരുവില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മത്സരം നടക്കേണ്ട ശനി മുതല്‍ തിങ്കള്‍ വരെയാണ് ഓറഞ്ച് അലേര്‍ട്ട്. ശനിയാഴ്ച്ച 75 ശതമാനം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അതും ഇടിയോടു കൂടിയ മഴ….

Read More