പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു. യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്.

Read More

കനത്ത മഴ; ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു!

കനത്ത മഴയെ തുടർന്ന് ഇന്ത്യ – ന്യൂസിലന്‍ഡ് ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന് കനത്ത മഴയെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും സാധിക്കാതെയാണ് കളി ഉപേക്ഷിക്കേണ്ടി വന്നത്. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നതില്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തിലും ഉറപ്പില്ല. ബെംഗളൂരുവില്‍ മത്സരം നടത്താനാവാത്ത വിധം മഴയാണ്. ഇരു ടീമുകളും ഇന്‍ഡോര്‍ സംവിധാനത്തില്‍ പരിശീലനം നടത്തി. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ മഴ ഉടനെയൊന്നും ശമിക്കുന്ന ലക്ഷണമില്ല. മത്സരം നടക്കേണ്ട…

Read More

‘മാന്യമായി വസ്‌ത്രം ധരിക്കണം, ഇല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും’; യുവതിക്കെതിരെ മോശം കമന്റ്, ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു

ബംഗളൂരുവിൽ മര്യാദയ്‌ക്ക് വസ്‌ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എത്തിയോസ് സർവീസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ, യുവാവിന്റെ ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ‘ഭാര്യയോട് മാന്യമായി വസ്‌ത്രം ധരിക്കാൻ പറയണം. പ്രത്യേകിച്ച് കർണാടകയിൽ. അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് വീഴാൻ സാധ്യതയുണ്ട് ‘, എന്നാണ് നികിത് ഷെട്ടി അയച്ച സന്ദേശം….

Read More

ഫ്ലാറ്റിൽ ഓണാഘോഷം; പൂക്കളം നശിപ്പിച്ച് യുവതി; സോഷ്യൽമീഡിയയിൽ വിമർശനം

ബെം​ഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച് യുവതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം നടന്നതെന്ന് പറയുന്നു. യുവതിയും മലയാളിയാണെന്നാണ് വിവരം. ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടതിനെ യുവതി ചോദ്യം ചെയ്യുന്നതും തർക്കിക്കുന്നതും പിന്നാലെ പൂക്കളം നശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാപകമായ വിമർശനമാണ് ഇവർക്കെതിരെ ഉയരുന്നത്. ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നാണ് യുവതി തർക്കിച്ചത്. പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി…

Read More

ബെം​ഗളൂരുവിൽ സ്വകാര്യആശുപത്രിയിൽ തീപ്പിടിത്തം; ചികിത്സയിലിരുന്ന മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരുവിൽ സ്വകാര്യ മെഡിക്കൽ കോളേജിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കഴിഞ്ഞ രണ്ട് ആഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. ഉച്ചയോടെ ആശുപത്രിയിലെ സി.സി.യു വാർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. തീപിടിത്തത്തിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. ഇതുവരെ മൃതദേഹം കാണാൻ കുടുംബാം​ഗങ്ങളെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. അതേസമയം, തീപ്പിടിത്തത്തിൽ ആർക്കും അപകടമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

Read More

ബംഗളൂരു ജയിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കലവറയോ..?; ‘വിഐപി’ തടവുകാരിൽനിന്നു ഐ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തു

ബംഗളൂരു ജയിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കലവറയോ എന്നാണ് ഇപ്പോൾ ജനം ചോദിക്കുന്നത്. “വിഐപി’ തടവുകാരിൽനിന്നു പിടിച്ചെടുത്ത് ഐ ഫോൺ ഉൾപ്പെടെയുള്ള അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ. ക​ന്ന​ഡ സി​നി​മാ​താ​രം ദ​ർ​ശ​ൻ തൂ​ഗു​ദീ​പ​യും നാ​ഗ​യെ​പ്പോ​ലു​ള്ള ഗു​ണ്ടാ​സം​ഘ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഐ​പി അ​ന്തേ​വാ​സി​ക​ൾ​ക്ക് “പ്ര​ത്യേ​ക പ​രി​ഗ​ണ​ന’ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​മുണ്ടായി ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ്രത്യേകവിഭാഗത്തിന്‍റെ റെയ്ഡ് നടന്നത്. ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തീ​വ സു​ര​ക്ഷാവി​ഭാ​ഗ​ത്തി​ലായിരുന്നു പോ​ലീ​സിലെ പ്രത്യേകവിഭാഗം റെ​യ്ഡ് ന​ട​ത്തിയത്. സ​മീ​പ​കാ​ല​ത്ത് ക​ണ്ടെ​ത്തി​യ​തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ സ്മാ​ർ​ട്ഫോ​ണു​ക​ളും മ​റ്റ് അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളുമാണു പിടിച്ചെടുത്തത്….

Read More

തസ്ക്കര ടെക്കി; തക്കാളി കൃഷിയിൽ നഷ്ടം; ലോൺ അടയ്ക്കാൻ ഓഫീസിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച് ടെക്കി

ബാങ്ക് വാ​യ്പ​യെ​ടു​ത്തു ത​ക്കാ​ളി കൃ​ഷി നടത്തി ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ക​ടം വീ​ട്ടാ​ൻ ഓ​ഫീ​സി​ലെ ലാ​പ്ടോ​പു​ക​ൾ മോ​ഷ്ടി​ച്ച് വി​റ്റ ടെ​ക്കി പി​ടി​യി​ൽ. കർണാടകയിലാണു സംഭവം. ഹൊ​സൂ​ർ സ്വ​ദേ​ശി മു​രുകേ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അറസ്റ്റിലായ യുവാവിനു പറയാനുണ്ടായിരുന്നത് കണ്ണീർക്കഥകളാണ്. ഹൊ​സൂ​രി​ലെ ആ​റേ​ക്ക​ർ സ്ഥ​ല​ത്താ​ണ് മു​രു​കേ​ഷ് ത​ക്കാ​ളി കൃ​ഷി ന​ട​ത്തി​യ​ത്. വി​ള​നാ​ശ​ത്തെ തു​ട​ർ​ന്ന് വൻ സാ​മ്പ​ത്തി​ക ന​ഷ്ടം സംഭവിക്കുകയായിരുന്നു. കൃഷിയിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ പതനം നേരിട്ടതോടെ മുരുകേഷ് വലിയ പ്രതിസന്ധിയിലായി. ലോൺ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്ന് അറിയച്ചതോടെ പണം അടയ്ക്കാനായി…

Read More

ലഹരിമരുന്നു പിടിച്ച കേസ്; നടി ഹേമ ഉൾപ്പെടെ 9 പേർക്കെതിരെ കുറ്റപത്രം

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാർട്ടിയിൽ ലഹരിമരുന്നു പിടിച്ച കേസിൽ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉൾപ്പെടെ 9 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ 82 സാക്ഷികളാണുള്ളത്. രാസ ലഹരിമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഹേമയെ ജാമ്യത്തിൽ വിട്ടിരുന്നു. സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ മേയ് 19ന് നടന്ന റെയ്ഡിൽ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത 103 പേരുടെ മൂത്ര സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് നടിമാരായ ഹേമ, ആഷി…

Read More

അതുല്യ ഭാരതം..! ഇപ്പോഴും ബാലവിവാഹം സജീവം; കർണാടകയിൽ 15 കാരിയെ പോലീസ് രക്ഷപ്പെടുത്തി

ബാലവിവാഹം നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും അതുല്യ ഭാരതത്തിൽ ഇപ്പോഴും ഇത്തരം ക്രൂരകൃത്യങ്ങൾ അരങ്ങേറാറുണ്ട്. പലപ്പോഴും അതൊന്നും ആരും അറിയാറില്ലെന്നു മാത്രം. കർണാടകയിൽനിന്നുള്ള ബാലവിവാഹത്തിന്റെ വാർത്തയാണ് ഇപ്പോൾ രാജ്യമൊട്ടാകെ ഞെട്ടിക്കുന്ന വാർത്തയായത്. ബംഗളൂരു ഹൊസകോട്ടെ പോലീസും വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡിലാണ് സ്‌കൂൾ വിദ്യാർഥിനിയെ ബാലവിവാഹത്തിൽ നിന്നു രക്ഷപ്പെടുത്തി സർക്കാർ മന്ദിരത്തിലേക്കു മാറ്റിയത്. ഹൊസകോട്ടെ കനകഭവനിൽ കഴിഞ്ഞ ദിവസം പുലർച്ച രണ്ടിന് നടത്തിയ ഓപറേഷനിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വധു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ…

Read More

ബെംഗളൂരുവിൽ ഹോട്ടലുകളുടെയും ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി

ബെംഗളൂരുവിൽ ഹോട്ടലുകളുടെയും ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി. പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ കർണാടക സർക്കാർ അനുമതി നൽകി. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാം.  കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം നൈറ്റ് ലൈഫ് സമയം ദീർഘിപ്പിക്കാൻ നഗര വികസന വകുപ്പ് അനുമതി നൽകിയിരുന്നു. നേരത്തെ തന്നെ പല കടകളും സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ സർക്കാർ തന്നെ ഔദ്യോഗികമായി…

Read More