ബംഗളൂരു നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പിടിമുറുക്കി വരൾച്ച

ജലക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ബംഗളൂരു നഗരം. മൂന്നുവർഷത്തെ ഏറ്റവും കുറഞ്ഞ മഴനിരക്കായിരിന്നു കഴിഞ്ഞവർഷം ബംഗളൂരുവിൽ രേഖപ്പെടുത്തിയത്. ജലക്ഷാമം രൂക്ഷമായതോടെ റെഗുലർ ക്ലാസുകളിൽ നിന്നും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് പല സ്‌കൂളുകളും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുമാരകൃപയിലെ ഔദ്യോഗിക മന്ദിരത്തിലേക്ക് ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. കുഴൽകിണറുകൾ വറ്റിയതിനാൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സദാശിവപുരത്തെ താമസസ്ഥലത്തും ഇതേ അവസ്ഥ തന്നെയാണ്. തിരക്കുള്ള ബംഗളൂരു നഗരത്തിൽ കുടിവെള്ള ലോറികൾ കുതിക്കുന്ന കാഴ്ച സാധാരണമായിക്കഴിഞ്ഞു. ജലക്ഷാമം വർധിച്ചതോടെ ടാങ്കർ ഒന്നിന് 700 മുതൽ 1500 വരേയാണ്…

Read More

കണ്ടിട്ടുണ്ടോ ഇരട്ട മഴവില്ല്.. മനോഹരം; ബംഗളൂരു നഗരത്തിലുണ്ടായ ഇരട്ട മഴവില്ലിൻറെ വീഡിയോ

മഴവില്ല് ഇഷ്ടമല്ലാത്തവർ ആരാണുള്ളത്. മഴവില്ലിനെക്കുറിച്ചുള്ള ഓർമകൾ നമ്മുടെ കുട്ടിക്കാലത്തെ ചെന്നുതൊടുന്നു. അത്രയ്ക്കു മനോഹരമായ ആകാശവിസ്മയം ഏതു പ്രായക്കാരും കണ്ടുനിൽക്കും. അപ്പോൾ ആകാശത്ത് ഇരട്ട മഴവില്ലു തെളിഞ്ഞാലോ..! ഇന്ത്യയുടെ പൂന്തോട്ട നഗരമായ ബംഗളൂരുവിൻറെ ആകാശത്തു തെളിഞ്ഞ ഇരട്ട മഴവില്ല് കൗതുകക്കാഴ്ചയായി. അപൂർവങ്ങളിൽ അപൂർവമായ ഈ ഗഗനവിസ്മയത്തിൻറെ വീഡിയോ പങ്കുവച്ചതു മറ്റാരുമല്ല, കർണാടക സന്ദർശനത്തിനെത്തിയ തമിഴ്നാട് വ്യവസായ മന്ത്രി ഡോ. ടി.ആർ.ബി. രാജയാണ്. എക്‌സിൽ പങ്കുവച്ച വീഡിയോയ്ക്ക് വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇരട്ട മഴവില്ല്…

Read More