ബെംഗളൂരുവിൽ മലയാളി നേഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം ; കോളജിനെതിരെ മരിച്ച അനാമികയുടെ കുടുംബം, നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദമെന്ന് ആരോപണം

ബെം​ഗ​ളൂ​രു രാമനഗരയിലെ നഴ്സിങ് കോളേജിലെ വിദ്യാർഥി അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ. കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധു അഭിനന്ദ് പറഞ്ഞു. പ്രിൻസിപ്പൽ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെയാണ് ബന്ധു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അനാമികയെ കോപ്പിയടിച്ചു എന്നാരോപിച്ച് നാല് ദിവസം സസ്പെൻഡ് ചെയ്തിരുന്നുവെന്ന് അഭിനന്ദ് പറഞ്ഞു. തിരിച്ചു ക്ലാസിൽ കയറാനോ സർട്ടിഫിക്കറ്റ് കിട്ടാനോ വൻ തുക പിഴ ഇനത്തിൽ കോളേജ്…

Read More

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമം ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

മലദ്വാരത്തിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല തോക്കാട് നൂറാ മൻസിലിൽ മുഹമ്മദ് അഫ്‌നാൻ (24), കാറാത്തല ഷെരീഫ് മൻസിലിൽ മുഹ്സിൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബൈക്കിൽ കയറവേയാണ് ഡാൻസാഫ് ടീം പിടികൂടിയത്. എംഡിഎംഎ കടത്തിയതിന് അഫ്നാന് ഇതിനുമുമ്പും രണ്ട് കേസുകൾ നിലവിലുള്ളതായും ഈ കേസുകളിൽ റിമാൻഡിൽ ആയതിനുശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ…

Read More

ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം

ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോ‍ട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വ‍ർഷം ഇതാദ്യമായി സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്.  കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിൽ അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശിക്കായിരുന്നു അന്ന് രോഗം. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. പനി…

Read More

എച്ച് എം പി വി വൈറസ് ; ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചു , രോഗം എട്ട് മാസം പ്രായമായ കുഞ്ഞിന്

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നത് എന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്.ചൈനീസ് വേരിയന്റ് ആണോ എന്നതിലും സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് (HMPV) വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും…

Read More

ബെംഗളൂരുവിൽ അസമീസ് യുവതി കൊല്ലപ്പെട്ട സംഭവം ; പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയ് പിടിയിൽ

ബെംഗളൂരു ഇന്ദിര നഗറിൽ വ്ളോഗറായ അസമീസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ആരവ് ഹനോയ് കർണാടകയിൽ അറസ്റ്റിൽ ബെംഗളുരുവിലെ ദേവനഹള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയ ശേഷം ആരവ് വാരാണസി വരെ എത്തിയെങ്കിലും പിന്നീട് ഇവിടെ നിന്ന് മടങ്ങി. തിരികെ വരും വഴി ഇയാൾ കണ്ണൂരിലെ തൻ്റെ വീട്ടിലേക്ക് ഫോൺ വിളിച്ചു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. പകയെ തുട‍ർന്നാണ് മായയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ജോലി അന്വേഷിച്ചാണ് കണ്ണൂർ തോട്ടട സ്വദേശിയായ…

Read More

പിറന്നാള്‍ ദിനത്തിലെ സമ്മാനം; വിമാനയാത്രക്കിടെ എംഎസ് ധോനിയെയും കുടുംബത്തെയും കണ്ട നാലുവയസുകാരി

വിമാനയാത്രക്കിടെ എംഎസ് ധോനിയെയും കുടുംബത്തെയും കണ്ടതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ബംഗളൂരുവില്‍ നിന്നുള്ള കുടുംബം. നാലുവയസുകാരിയായ മകളുടെ പിറന്നാള്‍ ദിനത്തിലാണ് പ്രിയ താരത്തെ കണ്ടതെന്നും, ഇതിലും വലിയ പിറന്നാള്‍ സമ്മാനം മകള്‍ക്ക് ലഭിക്കാനില്ലെന്നും നേത്ര ഗൗഡ എന്ന അമ്മ പറയുന്നു. കുടുംബം പങ്കുവച്ച വീ‍ഡിയോ ഇപ്പോൾ വൈറലാണ്. ധോനിയുടെ ഭാര്യ സാക്ഷി സംസാരിക്കുന്നതും ധോനിയും മകള്‍ സിവയും പുഞ്ചിരിയോടെ ഇരിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ധോനി മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ നാലുവയസുകാരി പേടിക്കുന്നതും ഇത് കണ്ട് സിവ ചിരിക്കുന്നതുമെല്ലാം…

Read More

ബെംഗളൂരുവിൽ ആഡംബര കാറിടിച്ച് യുവതി കൊല്ലപ്പെട്ട സംഭവം ; എല്ലാ ഇലക്ട്രോണിക് തെളിവുകളും ശേഖരിക്കാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി

പിതാവിന്റെ ആഡംബര കാറുമായി രാത്രി കറങ്ങാനിറങ്ങിയ 20കാരൻ യുവതിയെ കാർ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ എല്ലാവിധ ഇലക്ട്രോണിക് തെളിവുകളും ശേഖരിക്കാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി. ബെംഗളൂരു പൊലീസിനാണ് ഹൈക്കോടതി ഇലക്ട്രോണിക് തെളിവുകൾ സമാഹരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നവംബർ 2ന് നടന്ന വാഹന അപകടത്തിൽ കൊല്ലപ്പെട്ട സന്ധ്യയുടെ ഭർത്താവിന്റെ പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. എതിർ ഭാഗത്തുള്ളവർ സാമ്പത്തികമായും സാമൂഹ്യപരമായും സ്വാധീന ശേഷിയുള്ളവരാണെന്നും കേസിൽ അട്ടിമറി നടക്കാനുള്ള സാധ്യതയുണ്ടെന്ന് വിശദമാക്കിയാണ് സന്ധ്യയുടെ ഭർത്താവ് എൻ ശിവകുമാർ ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി…

Read More

സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതി ; പരാതിക്കാരനെ ബെംഗളുരൂവിലെ വിവിധ താജ് ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡനപരാതി നൽകിയ യുവാവിനെ ബെംഗളൂരുവിലെ വിവിധ താജ് ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുക്കും. വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് തന്നെ ആണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരൻ മൊഴി നൽകിയിരുന്നു. സംഭവം നടന്നിട്ട് 9 വർഷത്തോളം ആയതിനാൽ ഏത് ഹോട്ടൽ ആണെന്ന് ഫോട്ടോ കാണിച്ചപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ഇന്നലെയാണ് പരാതിക്കാരന്റെ മൊഴി ദേവനഹള്ളി പൊലീസ് വിശദമായി രേഖപ്പെടുത്തിയത്. നഗരത്തിൽ ആകെ ഉള്ളത് നാല് താജ് ഹോട്ടലുകളാണ്. വിമാനത്താവളത്തിന് അടുത്തുള്ള താജ്…

Read More

ബംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കാർ തടഞ്ഞ് ചില്ലിന് കല്ലെറിഞ്ഞു; അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്ക്

ബംഗളൂരു നഗരത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബം നടുറോഡിൽ ആക്രമിക്കപ്പെട്ടു. കസവനഹള്ളിയിൽ ചൂഢസാന്ദ്രയിൽ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ അനൂപിന്റെ അഞ്ചുവയസ്സുകാരനായ മകൻ സ്റ്റിവിന് പരിക്കേറ്റു. അമൃത കോളജിന് സമീപം ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഐ.ടി കമ്പനി ജീവനക്കാരനായ അനൂപും ഔട്ടർ റിങ് റോഡിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ഭാര്യ ജിസും മക്കൾ സെലസ്റ്റെ (11), മകൻ സ്റ്റിവ്…

Read More

പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു. യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്.

Read More