
‘വിശദീകരിച്ച് മടുത്തു’; കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി
കൊച്ചിയിലേക്ക് നേരത്തെ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനായി എത്തില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തൽ നടത്തിയ ബംഗാളി നടി. ‘റിയൽ ജസ്റ്റിസ്’ സെമിനാറിലായിരുന്നു നടി പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നതായി അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന് കരുതിയ സംഭവം 15 വർഷങ്ങൾക്ക് ശേഷം പുറത്തുവരികയും മീ ടൂ മൂവ്മെന്റിന്റെ പ്രധാനഭാഗമായി താൻ മാറുകയും ചെയ്തെന്ന് അവർ അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം ഒരേകാര്യം ഒരുപാട് തവണ വിശദീകരിച്ച് മടുത്തു. തനിക്ക് ഒരു ഇടവേള…