മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖത്തടിക്കാൻ ജനങ്ങളോട് ആഹ്വാനം; ബംഗാൾ ബിജെപി അധ്യക്ഷന്റെ പരാമർശം വിവാദത്തിൽ

മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖത്തടിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ. സംസ്ഥാന വിദ്യാഭ്യാസ നയത്തിനെതിരെ നടത്തിയ പ്രതികരണത്തിനിടെയാണ് വിവാദ പരാമർശം. വീഡിയോ വൈറലായതോടെ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മജുംദാർ മാപ്പ് പറയണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഥുരാപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു സുകാന്ത മജുംദാർ. ‘സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾക്ക് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിയുന്നില്ല. എന്തിനാണ് സ്കൂളിൽ പോകുന്നതെന്നും പഠിക്കാത്തത്…

Read More

ബംഗാളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസ്; കേസുകൾ എല്ലാം ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി

ബംഗാളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിലെ എല്ലാ കേസുകളും കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി. ഡിവിഷന്‍ ബെഞ്ചിലേയും സിംഗിള്‍ ബെ​​ഞ്ചിലെയും ജഡ്ജിമാരു‍ടെ പോരിനിടെയാണ് സുപ്രീംകോടതി നടപടി. ജാതി സർട്ടിഫിക്കറ്റ് കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് സൗമൻ സെൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായയുടെ ഉത്തരവാണ് കേസ് സുപ്രീംകോടതിയിൽ എത്തിച്ചത്. അവധി ദിവസമായി കഴിഞ്ഞ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി സ്വമേധയാ…

Read More

ജോലി കുംഭകോണവുമായി ബന്ധപ്പെട്ട കേസ്: ബംഗാൾ മന്ത്രിയുടെ വസതിയിൽ റെയ്ഡുമായി ഇഡി

ജോലി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ സുജിത് ബോസിന്റെ വസതിയിലടക്കം എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. മറ്റു രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിലും പരിശോധനകൾ തുടരുകയാണ്. മുനിസിപ്പൽ ജോലി കുംഭകോണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റെയ്ഡ്.  വെള്ളിയാഴ്ച പുലർച്ചെ മുതലാണ് മന്ത്രി സുജിത് ബോസുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിലും തൃണമൂൽ നേതാവ് തപസ് റോയിയുടെ വീട്ടിലും മുൻ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സുബോധ് ചക്രബോർത്തിയുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തും പരിശോധനകൾ തുടങ്ങിയത്. 2014നും…

Read More

എംഫിൽ പ്രവേശനം അവസാനിപ്പിക്കില്ലെന്ന് ബംഗാൾ: അടിച്ചേൽപിക്കുന്ന തീരുമാനം നടപ്പാകില്ലെന്ന് മന്ത്രി

യുജിസി നിർദേശം ഉണ്ടെങ്കിലും എംഫിൽ പ്രവേശനം അവസാനിപ്പിക്കില്ലെന്ന് ബംഗാൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പുതിയ പ്രതിസന്ധി. എംഫിൽ നിർത്തലാക്കിയെന്നും വിദ്യാർഥികൾ എംഫിൽ കോഴ്‌സിനു ചേരരുതെന്നുമാണ് കഴിഞ്ഞദിവസം സർക്കുലറിലൂടെ യുജിസി ആവർത്തിച്ചത്. എന്നാൽ, ബംഗാൾ സർക്കാർ ഇത് അംഗീകരിക്കില്ലെന്നും 2023-24 അക്കാദമിക് വർഷത്തിലും പ്രവേശനം തുടരുമെന്നും ബംഗാൾ വിദ്യാഭ്യാസ മന്ത്രി ഭർത്യ ബസു വ്യക്തമാക്കി. യുജിസി അടിച്ചേൽപിക്കുന്ന തീരുമാനം ബംഗാളിൽ നടപ്പാകില്ലെന്നാണ് ഭർത്യ ബസു വ്യക്തമാക്കിയത്. എംഫിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് സ്വന്തമായ നയമുണ്ട്. അക്കാദമിക് വിദഗ്ധരുടെ…

Read More

ഇന്ത്യയുടെയും യുഎസിന്റെയും കരുത്തറിയിച്ച് വ്യോമസേനാ

ഇന്ത്യയുടെയും യുഎസിന്റെയും വ്യോമസേനകളുടെ കരുത്തറിയിച്ച് സംയുക്ത സൈനികാഭ്യാസം. ബംഗാളിലെ പശ്ചിം മേദിനിപുർ ജില്ലയിലെ കലൈകുണ്ഡ വ്യോമകേന്ദ്രത്തിലായിരുന്നു അഭ്യാസപ്രകടനം. കോപ് ഇന്ത്യ 2023 പരിപാടിയുടെ ഭാഗമായുള്ള പരിശീലനത്തിൽ വിവിധ പോർവിമാനങ്ങളാണ് അണിനിരന്നത്. –@PACAF and @IAF_MCC integrate during #ExCOPEIndia.#ExCOPEIndia provides the & an opportunity to test & develop more agile and flexible command & control systems in support of a #FreeAndOpenIndoPacific.#USIndia #IAF@USAndIndia |@USAndKolkata : Courtesy photo…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി. ……………………………. ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്. ……………………………. കൊല്ലം എസ് എന്‍ കോളേജില്‍ എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 14 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ…

Read More