
ആശുപത്രിയിലെ അതിക്രമം; ബംഗാളിൽ പുതിയ പ്രതിഷേധ മുന്നറിയിപ്പുമായി ഡോക്ടർമാർ
കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചുവെന്നാരോപിച്ച് സർക്കാറിന് പുതിയ പണിമുടക്ക് മുന്നറിയിപ്പ് നൽകി ജൂനിയർ ഡോക്ടർമാരും നഴ്സുമാരും. നോർത്ത് 24 പർഗാനാസിലെ സാഗോർ ദത്ത മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫിനും നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചത്തെ സുപ്രീംകോടതി ഹിയറിംഗിനായി കാത്തിരിക്കുകയാണെന്നും സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ പണിമുടക്കുമെന്നും പശ്ചിമ ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ട് പ്രതിനിധികൾ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്കു മുമ്പ് തങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ രേഖാമൂലമുള്ള ഉറപ്പും സമയപരിധിയും നൽകിയാൽ തീരുമാനം…