അധീര്‍ രഞ്ജന്‍ ചൗധരിക്ക് മുന്നറിയിപ്പുമായി ഖാർഗെ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്ത്. ഇന്ത്യ സഖ്യത്തില്‍ മമതയെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും, കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ഖാര്‍ഗെ ഇങ്ങനെ പ്രതികരിച്ചത്. ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലല്ല മത്സരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്ത്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. തരൂർ ദേശീയ അധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കുന്നതിൽ നിന്ന് ആദ്യം പിന്മാറാൻ കെ സുധാകരൻ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ ഓൺലൈനായി ഉദ്ഘാടന ചടങ്ങിലെത്തുകയായിരുന്നു. ……………………………………. രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂർ. ചുവപ്പ് നാട അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായി. ഇതിന് പ്രൊഫഷണൽ സമീപനം ആവശ്യമാണെന്നും അദ്ദഹം പറഞ്ഞു. ……………………………………. ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ…

Read More