
സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് കലാശപ്പോര് ; എതിരാളികൾ ബംഗാൾ
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ഇന്ന് കിരീടപ്പോരാട്ടം. കേരളം ഫൈനലില്‍ ബംഗാളിനെ നേരിടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് ഫൈനല്‍ തുടങ്ങുക. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ജി സഞ്ജുവും സംഘവും ഇറങ്ങുന്നത്. 32 തവണ ചാംപ്യന്‍മാരായ ബംഗാളിന് എതിരെയാണ് മത്സരം. ഡിഡി സ്‌പോര്‍ട്‌സില്‍ മത്സരം ലൈവായി കാണാം. കേരളവും ബംഗാളും കിരീപ്പോരില്‍ മുഖാമുഖം അണിനിരക്കുന്നത് യോഗ്യതാ റൗണ്ടില്‍ ഉള്‍പ്പടെ ഒറ്റക്കളിയും തോല്‍ക്കാതെയാണ്. പത്ത് മത്സരങ്ങളില്‍ ഒന്‍പതിലും ജയം, ഒരു സമനില. മുപ്പത്തിയഞ്ച് ഗോള്‍ അടിച്ചുകൂട്ടിയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശം….