ഒമാനില്‍ ബിനാമി ഇടപാടുകാര്‍ക്ക് 15,000 റിയാല്‍ വരെ പിഴ

രഹസ്യ വ്യാപാരത്തിനെതിരെ കനത്ത പിഴ ഉള്‍പ്പെടെ ശിക്ഷയുമായി ഒമാന്‍. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ (30 ലക്ഷത്തിന് മുകളില്‍) വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് പുതിയ മന്ത്രിതല ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത് സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേര്‍ന്നോ നടത്തിയാലും ശിക്ഷാര്‍ഹമാണ്. വാണിജ്യം, വ്യവസായം, തൊഴില്‍പരം, കരകൗശലം, വിനോദസഞ്ചാരം, മറ്റ് സാമ്പത്തിക പ്രവര്‍ത്തനം അടക്കമുള്ളവ നിയമവിരുദ്ധമായി ചെയ്താല്‍ ഇതിന്റെ പരിധിയില്‍ പെടും. രഹസ്യ വ്യാപാരം നടത്തുന്നയാളെ നിയമപ്രകാരം മറഞ്ഞിരിക്കുന്ന…

Read More