
ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാമെന്ന അബദ്ധധാരണ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്
പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും മാത്രമേ കാണാനാകൂ എന്നും അതു സാമാന്യ ബോധമാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാനാവില്ലെന്നു സുനക് പറഞ്ഞു. കൺസർവേഷൻ പാർട്ടി സമ്മേളനത്തിന്റെ സമാപന ചടങ്ങിലെ പ്രസംഗത്തിലായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പരാമർശം. ‘ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാമെന്ന അബദ്ധധാരണയിൽ നാം വിശ്വസിക്കരുത്. അതു സാധ്യമല്ല. ഒരു പുരുഷൻ പുരുഷനും, സ്ത്രീ സ്ത്രീയുമാണ്. അതു സാമാന്യ ബോധമാണ്. കഠിനാധ്വാനികളായ മഹാഭൂരിപക്ഷം ജനങ്ങളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. ബന്ധങ്ങളെക്കുറിച്ച് കുട്ടികൾ സ്കൂളിൽ പഠിക്കുന്നത് എന്താണെന്നു രക്ഷിതാക്കൾ…