പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്; ഏഷ്യൻ വംശജൻ അറസ്റ്റിൽ

സാമൂഹ മാധ്യമത്തിൽ പലസ്തീനെതിരെ പോസ്റ്റിട്ട പ്രവാസിയെ ബഹ്റൈൻ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനാണ് അറസ്റ്റിലായതെന്ന് ‎ ഇലക്‌ട്രോണിക് സെക്യൂരിറ്റി ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. സാമൂഹിക സുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് എക്സ് മാധ്യമത്തിലിട്ട പോസ്റ്റെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Read More

ഇന്ത്യ – ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് ഉയരുന്നു;

ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും സംയുക്തമി നടത്തിയ ഇന്ത്യ -ഗൾഫ് ബയർ സെല്ലർ മീറ്റിൽ, ഇന്ത്യ -ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് 53% ഉയർന്നതായി അഭിപ്രായപ്പെട്ടു. ബ​ഹ്​​റൈ​നി​ലെ​ക്ക്​ അ​രി​യും മാം​സ​വും പ​ഞ്ച​സാ​ര​യും സു​ഗ​ന്ധ​വ്യ​ഞ്​ന​ങ്ങ​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റു​മ​തി ചെ​യ്യ​ന്ന പ്രമു​ഖ രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. അ​ടു​ത്ത​കാ​ല​ത്ത്, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ, ജൈവ ആരോഗ്യകരമായ ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയും ബഹ്‌റൈനിൽ പ്രചാരം നേടി,.ഉയർന്ന ഗുണമേന്മയും ന്യായവിലയുമാണ് ബഹ്‌റൈനിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രചാരം നേടാൻ കാരണം….

Read More

ബഹ്‌റൈൻ കേരളീയ സമാജത്തോട് നന്ദി പറഞ്ഞ് എം എ യുസഫ് അലി

ബഹ്‌റൈൻ കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് താങ്ങും തണലുമാവുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് എം എ യൂസഫലി. കേരളീയസമാജം ഓണാഘോഷ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാക്കാരടക്കമുള്ള മുഴുവൻ പ്രവാസികളെയും കോവിഡ് മഹാമാരികാലത്ത് ബഹ്‌റൈൻ ഭരണാധികാരികൾ സമാനതകളില്ലാത്ത സഹായസഹകരണങ്ങൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രമായി കേരളീയ സമാജം മാറിയെന്നും, സാമൂഹികവും, സാംസ്കാരികവുമായ പ്രൗഢി നിലനിർത്തുന്നതിൽ അഭിനന്ദിക്കുന്നതായും യുസഫ് അലി പറഞ്ഞു. ഓണത്തെയും മലയാളികളെയും അടുത്തറിയാൻ സമാജം സഹായിച്ചതായും, ഓണാഘോഷവൈവിധ്യങ്ങളും സാംസ്കാരികത്തനിമയും ഒട്ടും ചോരാതെ പുനസൃഷ്ട്ടിക്കാൻ…

Read More