തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യങ്ങൾ അറിയണോ?

നല്ല ചർമ്മത്തിന് നല്ല വ്യായാമം അത്യവശ്യമാണ്. വ്യായാമവും ചര്‍മ്മസൗന്ദര്യവും തമ്മില്‍ ബന്ധമുണ്ട്. ദിവസേന വ്യായാമം ചെയ്താല്‍ അത് ചര്‍മ്മാരോഗ്യത്തില്‍ പ്രതിഫലിക്കും. ചര്‍മ്മം തിളങ്ങും. അത് യോഗയോ, ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ടോ നടത്താം. ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണം നല്ല ഭക്ഷണം കഴിച്ചെങ്കിലേ ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കുകയുള്ളു. നല്ല ഭക്ഷണമെന്നാല്‍, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം. സ്വാഭാവികമായി തിളങ്ങുന്ന ചര്‍മ്മത്തിന് പോഷക ​ഗുണങ്ങളുള്ള ഭക്ഷണം വേണം. ഉറക്കം കളയരുത്. ഉറക്കമൊഴിഞ്ഞ് ചര്‍മ്മാരോഗ്യസംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചിട്ട് കാര്യമില്ല. ആരോഗ്യമുള്ള, സ്വാഭാവികമായി തിളങ്ങുള്ള ചര്‍മ്മമുള്ള ആളുകളോട് ചോദിച്ചാലറിയാം…

Read More

ഒരാഴ്ചയായി നഗ്നപൂജയ്ക്കു നിർബന്ധിക്കുന്നു; സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് യുവതി

നഗ്നപൂജയ്ക്ക് നിർബന്ധിച്ച സംഭവത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് യുവതി. കുടുംബപ്രശ്നം പരിഹരിക്കാൻ, ബാധ ഒഴിപ്പിക്കാൻ നഗ്നപൂജ നടത്തണമെന്ന് നിർബന്ധിച്ചതിന്റെ പേരിൽ യുവതിയുടെ പരാതിയിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നപൂജയ്ക്ക് വിസമ്മതിച്ച യുവതിയെ ഭർത്താവ് ഇതിനുവേണ്ടി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് യുവതി പരാതി നൽകിയത്. റിമാൻഡിലായ പ്രതികൾ പുറത്തിറങ്ങിയാൽ വീട്ടിൽനിന്നു പുറത്താക്കുമെന്നും ഭീഷണിയുണ്ടെന്നും…

Read More

പ്രതിഫലത്തില്‍ നയന്‍താരയുടെ തൊട്ടുപിന്നിലെത്തി സാമന്ത; വരാനിരിക്കുന്ന ചിത്രങ്ങളില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ വാങ്ങുമെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ താരസുന്ദരിയാണ് സാമന്ത. തെലുങ്ക് നടിമാരില്‍ ഏറ്റവും മുന്‍നിരയിലാണ് സാമന്തയുടെ സ്ഥാനം. ഇപ്പോള്‍ ബോളിവുഡിലേക്കും ശ്രദ്ധ ക്രേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് നടി. സിറ്റാഡെല്‍ എന്ന സീരീസിലൂടെയാണ് സാമന്ത ബോളിവുഡില്‍ അരങ്ങേറുന്നത്. ഇതേ പേരിലുള്ള ഹോളിവുഡ് സീരിസിന്റെ റീമേക്കാണിത്. വരുണ്‍ ധവാനൊപ്പമാണ് ഈ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. ആക്ഷന്‍ വേഷത്തിലാണ് സാമന്ത പ്രത്യക്ഷപ്പെടുക. ഇവേളയ്ക്കുശേഷം നടിയുടേതായി റിലീസ് ചെയ്യുന്ന സീരീസാണിത്. ഹോളിവുഡില്‍ അവഞ്ചേഴ്‌സ് സംവിധായകരായ റൂട്ടോ സഹോദരന്‍മാര്‍ രൂപപ്പെടുത്തിയെടുത്ത സീരീസാണ് സിറ്റാഡെല്‍. ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയായിരുന്നു നായിക. നിലവില്‍ തെലുങ്ക്…

Read More

പാലക്കാട്ട് ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു; രണ്ട് മരണം

പാലക്കാട്‌ കഞ്ചിക്കോട്ട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ രണ്ടുമരണം. മേപ്പറമ്ബ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൊളിച്ചാണ് അഗ്നിരക്ഷാസേന മൂവരെയും പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോയമ്ബത്തൂരില്‍ നിന്ന് പാലക്കാട്ട് ഭാഗത്തേയ്ക്ക് വരുമ്ബോഴാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്. ലോറിക്ക് പിന്നില്‍ കോഴി കയറ്റി വന്ന പിക്കപ്പ് വാന്‍ ആണ് ഇടിച്ചത്. രണ്ടുപേരും തത്ക്ഷണം മരിച്ചതായാണ് പൊലീസ്…

Read More

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വാഹനം തിരിച്ചറിയാൻ സഹായം തേടി പൊലീസ്

ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ ഓയൂർ ഓട്ടുമലയിൽനിന്ന് തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ ചുരുളഴിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം തിരിച്ചറിയാൻ സഹായം തേടി പൊലീസ് നോട്ടിസ് പുറത്തിറക്കി. കൊല്ലം റൂറൽ പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്.  ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥന. KL O4 AF 3239 എന്ന റജിസ്ട്രേഷൻ നമ്പറുള്ള വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ വിവരമറിയിക്കണം. ഇതിനായി 9497980211 എന്ന നമ്പരിൽ…

Read More

ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും: പ്രതിപക്ഷ നേതാവ്

യു.ഡി.എഫ് സര്‍ക്കാരിന്‍റെ  കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു . പാര്‍ട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ്  അഴിമതി നടത്താന്‍ സര്‍ക്കാരിന് ഒത്താശ ചെയ്തത്. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി അഞ്ച് മാസത്തിനുശേഷം അത് പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്…

Read More

നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റ്; യുവാവിനെതിരെ കേസ്

നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ പരാതി.

Read More