
പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ ഭർതൃസഹോദരൻ അറസ്റ്റിൽ
പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഭർതൃസഹോദരൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിർമാണത്തൊഴിലാളിയായ അതിയുർ റഹ്മാൻ ലസ്കർ (35) ആണ് 30കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. ഇയാൾ പൊലീസിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യുവതിയെ കൊന്നശേഷം തല അറുത്തുമാറ്റുകയും ശരീരം മൂന്ന് കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തു. പിന്നാലെ മൃതദേഹങ്ങൾ കൊൽക്കത്തയിലെ ടോളിഗഞ്ച് പരിസരത്തെ ചവറ്റുകുട്ടയിലും സമീപ പ്രദേശങ്ങളിലുമായി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ തല പോളിത്തീൻ ബാഗിനുള്ളിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. ഉടൻ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു….