പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും  സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും.

Read More

സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നയസമീപനത്തിൽ ഗൗവരകമായ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ശക്തമായിരിക്കെ അഞ്ച് ദിവസം നീളുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രി പറഞ്ഞതിനെ പാർട്ടി നേതൃത്വം തള്ളാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ നേരിട്ടത് കനത്ത തിരിച്ചടിയാണെങ്കിലും 2019 ആവർത്തിച്ചതിൽ കവിഞ്ഞ് ഒന്നും സംഭവിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നത്. പാർട്ടി വോട്ടുകളേക്കാൽ ബിജെപി പിടിച്ചത് കോൺഗ്രസ് വോട്ടാണെന്ന മുഖ്യമന്ത്രിയുടെ ന്യായം സിപിഎം…

Read More

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. മാര്‍ച്ച് 30-ന് പരീക്ഷ അവസാനിക്കും. രാവിലെ 9.30-നാണ് പരീക്ഷ ആരംഭിക്കുക. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതും. ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തില്‍ 28,820 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷത്തില്‍ 30,740 വിദ്യാര്‍ഥികളും പരീക്ഷ എഴുതും….

Read More