
യാചകർക്കെതിരെ കർശന നടപടി; റമദാൻ ആദ്യദിനം ദുബൈ പൊലീസിന്റെ പിടിയിലായത് 17പേർ
എമിറേറ്റിൽ യാചകർക്കെതിരെ നടപടി കർശനമാക്കി ദുബൈ പൊലീസ്. റമദാൻ ആദ്യദിനമായ തിങ്കളാഴ്ച മാത്രം 17പേരെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് പിടികൂടി. വിശുദ്ധ മാസത്തിൽ ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് പൊലീസ് ‘യാചനക്കെതിരെ പൊരുതുക’ എന്ന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ദുബൈ ആവിഷ്കരിച്ച കാമ്പയിൻ ഭാഗമായുള്ള പരിശോധനയിലാണ് 17പേർ പിടിയിലായത്. ഇവരിൽ 13പേർ പുരുഷൻമാരും നാലുപേർ സ്ത്രീകളുമാണെന്ന് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ കേണൽ അലി സാലിം അൽ ശംസി അറിയിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെ കഴിഞ്ഞ കാലയളവിൽ ഭിക്ഷാടകരുടെ…