
കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച; പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകൾ ഇന്ന് വളയും
ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച. ഇന്ന് പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാനാണ് തീരുമാനം. ഹരിയാനയില്‍ മന്ത്രിമാരുടെയും വീടുകള്‍ വളയാനും തീരുമാനിച്ചതായാണ് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു. രാവിലെ 12 മുതൽ വൈകീട്ട് 4 വരെയാണ് ധർണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. ഭഗവന്ത് മാൻ സര്‍ക്കാര്‍ കർഷകരെ അറസ്റ്റ് ചെയ്യുന്നത് നിർത്തണമെന്നും ബിജെപിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തിക്കുന്നതിന്…