
ഭര്‍ത്താവുണ്ടായിരുന്നേല്‍ അവർ എന്നോട് ഇങ്ങനെ ചെയ്യില്ലായിരുന്നു; ദുരിതങ്ങളെക്കുറിച്ച് ബീന കുമ്പളങ്ങി
സഹോദരിയുടെയും ഭര്‍ത്താവിന്റേയും പീഡനം മൂലം സ്വന്തം വീട് നഷ്ടപ്പെട്ട നടി ബീന കുമ്പളങ്ങിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജീവിതത്തില്‍ ഒറ്റയ്ക്കായി പോയ ബീനയ്ക്ക് നേരത്തെ താരസംഘടനയായ അമ്മ വീട് വച്ച് നല്‍കിയിരുന്നു. എന്നാല്‍ ഈ വീട് സഹോദരി തട്ടിയെടുത്തെന്നും തനിക്ക് വീടില്ലാതായെന്നുമാണ് ബീനയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ താന്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ബീന കുമ്പളങ്ങി. യൂണിവേഴ്സല്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബീന മനസ് തുറന്നത്. ”ഭര്‍ത്താവ് 2018 ലാണ് മരിക്കുന്നത്. അമ്മയും സഹോദരനും…