
പൊറോട്ടയ്‌ക്കൊപ്പം കഴിക്കാൻ സൂപ്പർ കേരള സ്‌റ്റൈൽ ബീഫ് വിന്താലു
പൊറോട്ടയും ബീഫും ഇല്ലാതെ മലയാളിക്ക് എന്താഘോഷം അല്ലേ?. നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക് ഒപ്പം കുരുമുളക് ഒക്കെയിട്ട ബീഫ് ഫ്രൈ കൂടിയായാൽ പൊളിക്കും… ഇടയ്ക്ക് ഒന്ന് മാറ്റി പിടിക്കണം എന്ന് തോന്നിയാൽ ബീഫ് കൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റിയൊരു സൂപ്പർ ഡിഷ് ആണ് ബീഫ് വിന്താലു. കേരളത്തിലെ ക്രിസ്മസ് വിരുന്നിൽ ഒരു പ്രധാന വിഭവമാണ് ബീഫ് വിന്താലു. ക്രിസ്ത്യാനികൾക്കും ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിനും ഇടയിൽ ഇത് ഒരു ജനപ്രിയമായ വിഭവമാണ്. ആരുടെ നാവിലും രുചിയൂറ്റുന്ന ഒരു വിഭവമാണ് കേരള ശൈലിയിലുള്ള…