ബീഫ് കഴിക്കുന്നവരാണോ?; കുടലിലെ കാന്‍സറിന് സാദ്ധ്യത

ഭൂരിഭാഗം പേര്‍ക്കും ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് ബീഫ്. എന്നാല്‍ ബീഫ് ധാരാളം കഴിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കലോറി, കൊഴുപ്പ്, സോഡിയം എന്നിവ ബീഫില്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിത വണ്ണത്തിന് കാരണമാകും. ഹൃദയാഘാതമുള്‍പ്പെടെയുള്ളവയിലേക്കും ബീഫിന്റെ അമിത ഉപയോഗം നയിച്ചേക്കാം. ബീഫ് ഒരുപാട് കഴിച്ചാല്‍ ശരീരത്തില്‍ രക്തസമര്‍ദ്ദത്തിന്റെ അളവ് കൂടാനും സാദ്ധ്യതയുണ്ട്. ബീഫ് കഴിക്കുന്നവരില്‍ കുടലിലെ കാന്‍സറിന് സാദ്ധ്യത ഏറെയാണ്. സോസേജ്…

Read More

ഉത്തർപ്രദേശിൽ രണ്ട് ക്വന്റൽ പോത്തിറച്ചി പിടികൂടി ; മൂന്ന് പേർ പിടിയിൽ

രണ്ട് ക്വിന്റല്‍ പോത്തിറച്ചിയുമായി മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണു സംഭവം. അറവിന് ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ബിജ്‌നോര്‍ പൊലീസാണു പ്രതികളുടെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ബധാപൂരിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ഇറച്ചി പൊലീസ് പിടിച്ചെടുത്തത്. രാഹുല്‍, സച്ചിന്‍, ബ്രജ്പാല്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. പക്‌ഡോഗാങ്‌സാന്‍ ഹോട്ടല്‍സ് ആന്‍ഡ് എക്‌സിം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറാണിതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈര്‍ എക്‌സില്‍…

Read More

പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു; ആരോപണവുമായി യോഗി ആദിത്യനാഥ്

ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ‘ബീഫ്’ വിഷയം ചർച്ചയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. കോൺഗ്രസിന്റെ പ്രകടന പ്രകടനപത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘ പശുവിനെ പവിത്രമായി കണക്കാക്കുന്നതിനാൽ രാജ്യത്തെ ഹിന്ദു സമുദായം ബീഫ് ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്. ഇക്കാര്യത്തിൽ മുസ്‌ലിംകൾക്ക് ഒഴിവു നൽകാനുളള കോൺഗ്രസ് തീരുമാനം അംഗീകരിക്കാൻ സാധിക്കാത്തതാണ്.’’ യോഗി…

Read More

‘ഞാന്‍ അഭിമാനമുള്ള ഹിന്ദുവാണ്’; ബീഫ് കഴിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കങ്കണ റണൗട്ട്

താന്‍ ബീഫ് കഴിക്കുമെന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട് രം​ഗത്ത്. ഹിന്ദുവെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കങ്കണ ബീഫ് കഴിക്കുമെന്നുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെ എക്‌സിലൂടെയായിരുന്നു പ്രതികരണം. ‘ഞാന്‍ ബീഫോ മറ്റേതെങ്കിലും ചുവന്ന മാംസമോ കഴിക്കാറില്ല. എന്നെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിക്കുന്നത് ലജ്ജാകരമാണ്, ദശാബ്ദങ്ങളായി ഞാന്‍ യോഗ, ആയുര്‍വേദ ജീവിതരീതികളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങളിലൂടെ എന്റെ പ്രതിച്ഛായ തകര്‍ക്കാനാകില്ല. എന്റെ ആളുകള്‍ക്ക് എന്നെ അറിയാം,…

Read More

‘മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ല’; ഡിഎംകെ പ്രചാരണം വിവാദത്തിൽ

വീണ്ടും അധികാരത്തിൽ നരേന്ദ്ര മോദി വന്നാൽ ചില ഭക്ഷണങ്ങള്‍ നിരോധിക്കുമെന്ന പ്രചാരണവുമായി ഡിഎംകെ. മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ. ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ലെന്ന ഡിഎംകെ നേതാവിന്‍റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഡിഎംകെ നേതാവിന്‍റെ പരാമർശം. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി. തമിഴ്നാട്ടിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. 39 ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അന്ന് നടക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ്…

Read More