വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമാകും

ദിനംപ്രതി അന്തരീക്ഷത്തിലെ ചൂട് കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണിപ്പോള്‍. അതുകൊണ്ട് തന്നെ പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോള്‍ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. പ്ലാസ്റ്റിക് ബോട്ടിലില്‍ വെച്ചിരിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പന എന്നിവ ചെയ്യാൻ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. കുപ്പിവെള്ളം വെയിലത്ത് വയ്‌ക്കുമ്പോള്‍ അത് ചൂടാകുകയും കുപ്പിയിലെ പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍…

Read More

ആലിപ്പഴം പെയ്യുന്നതു കണ്ടിട്ടുണ്ടോ; ഗുജറാത്ത് മിനിറ്റുകൾക്കുള്ളിൽ കാഷ്മീർ ആയി – വീഡിയോ കാണാം

ഗുജറാത്തുകാർക്ക് അദ്ഭുതമായി..! തങ്ങളുടെ വീടിന്‍റെ മേൽക്കൂരയും മുറ്റവും റോഡുമെല്ലാം ആലിപ്പഴം പെയ്തുനിറയുന്നു..! ‌ഞായറാഴ്ച രാവിലെയാണു സംഭവം. മുംബൈയിൽ മഴ പെയ്തപ്പോൾ ഗുജറാത്തിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴം വർഷിക്കുകയായിരുന്നു. റോഡുകൾ മഞ്ഞുപോലെ വെളുത്തതായി മാറി. ആലിപ്പഴം നിറഞ്ഞതിനാൽ രാജ്‌കോട്ടിലെ തെരുവുകൾ ഷിംല-മണാലി പോലെയായി. അപ്രതീക്ഷിതമായുണ്ടായ ആലിപ്പഴവർഷം പ്രദേശവാസികളെ ഉത്സവപ്രതീതിയിലാക്കി. നാട്ടുകാർ ആവേശഭരിതരായി വീടിനു പുറത്തിറങ്ങി. ആലിപ്പഴങ്ങൾ കൈകളിൽ പിടിച്ച് ആസ്വദിച്ചു. ആളുകൾ കൂട്ടത്തോടെയെത്താൻ തുടങ്ങിയത് ഉത്സവപ്രതീതിയുണ്ടാക്കി. കുട്ടികൾക്ക് ആലിപ്പഴപ്പെയ്ത്ത് അദ്ഭുതമായി. വിസ്മയക്കഴ്ചയുടെ ദൃശ്യങ്ങൾ പലരും ഓൺലൈനിൽ പങ്കുവച്ചു. അക്ഷരാർഥത്തിൽ…

Read More