
വേദയോടെ ലേബര്‍ റൂമില്‍ കിടന്ന ദിവസം, ദൈവത്തിന്റെ മുഖം ഇന്നും ഡോക്ടറുടേത്; സ്‌നേഹ
മലയാളികള്‍ക്ക് പരിചിതയായ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. ആക്ഷേപ ഹാസ്യ പരമ്പരയായ മറിമായത്തിലൂടെയാണ് സ്‌നേഹയെ മലയാളികള്‍ പരിചയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് സ്‌നേഹ ശ്രീകുാമര്‍. താരത്തിന്റെ യൂട്യൂബ് ചാനലിന് ഒരുപാട് ആരാധകരുണ്ട്. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും മറ്റും സ്‌നേഹ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ സ്‌നേഹ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്‌നേഹയുടെ ഭര്‍ത്താവും മകനുമെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഭര്‍ത്താവും മകനും മാത്രമല്ല വളര്‍ത്തു മൃഗമായ ഓസ്‌കാറും ഇന്ന് ആരാധകര്‍ക്ക് സുപരിചിതരാണ്….