കസ്റ്റഡിയിൽ എടുത്ത ആളെ മർദിക്കുന്നത് പൊലീസിൻ്റെ കൃത്യനിർവഹണത്തിൻ്റെ ഭാഗമല്ല ; കേരള ഹൈക്കോടതി

കസ്റ്റഡിയിൽ എടുത്തയാളെ മർദിക്കുന്നത് പൊലീസിന്‍റെ കൃത്യ നിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ നിയമത്തിന്റെ സംരക്ഷണം പൊലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റ‍ഡ‍ി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി തളളിയ സിംഗിൾ ബെഞ്ച് കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചു. നിലമ്പൂർ എസ് ഐ സി അലവിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നത്.

Read More

യുവാവിന് ക്രൂരമർദനമേറ്റ കേസ്; നാലാം പ്രതി രാഹുലും പിടിയിൽ

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം വെച്ച് അതിക്രൂരമായി മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ നാലാം പ്രതി രാഹുലും പൊലീസിന്റെ പിടിയിലായി. ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് പിടിയിലായത്. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശി അരുൺ പ്രസാദാണ് റെയിൽവേ ട്രാക്കിൽ വെച്ച് ​ഗുണ്ടാ സംഘത്തിന്റെ അതിക്രൂര മർദനത്തിന് ഇരയായത്. പ്രതികൾ തന്നെ ഷൂട്ട്‌ ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.  പാറക്കല്ല് കൊണ്ട്…

Read More

സഹപാഠികളുടെ നിരന്തര പരിഹാസവും മർദനവും ; പത്ത് വയസുകാരൻ ആത്മഹത്യ ചെയ്തു

സഹപാഠികളുടെ നിരന്തര പരിഹാസത്തെയും മര്‍ദനത്തെയും തുടര്‍ന്ന് പത്തുവയസുകാരന്‍ ജീവനൊടുക്കി. യു.എസിലെ ഇന്‍ഡ്യാനയില്‍ മേയ് 5നാണ് സംഭവം. ഗ്രീൻഫീൽഡ് ഇന്റർമീഡിയറ്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സമ്മി ട്യൂഷാണ് മരിച്ചത്. കണ്ണട വയ്ക്കുന്നതിന്‍റെയും പല്ലുകളുടെയും പേരില്‍ കുട്ടിയെ നിരന്തരം സഹപാഠികള്‍ കളിയാക്കിയിരുന്നതായി മാതാപിതാക്കളായ സാമും നിക്കോളയും പറഞ്ഞു. കുട്ടികള്‍ കളിയാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം 20ലധികം തവണ സ്കൂള്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ”ആദ്യം കണ്ണടയുടെ പേരിലായിരുന്നു സമ്മിയെ കളിയാക്കിയിരുന്നത്. പിന്നീട് പല്ലുകളെച്ചൊല്ലിയായി. വളരെക്കാലം ഇതു തുടര്‍ന്നു” സാം…

Read More

റംസാനിൽ ഹോസ്റ്റലിൽ നിസ്‌കരിച്ച വിദ്യാർഥികൾക്ക് നേരെ ആക്രമണം; 5 പേർ അറസ്റ്റിൽ   

ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. അഹമ്മദാബാദിലെ സർവകലാശാല ഹോസ്റ്റലിൽ ശനിയാഴ്ച്ച വൈകിട്ട് റംസാൻ നിസ്‌കാരം നടക്കുന്ന സമയത്താണ് പുറത്തു നിന്നുള്ള സംഘം വിദ്യാർഥികളെ ആക്രമിച്ചത്. ശ്രീലങ്കയിൽ  നിന്നുളള രണ്ടു പേരും താജികിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർഥിയും പരിക്കേറ്റ് ചികിത്സയിലാണ്. എഴുപത്തിയഞ്ചോളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ് അക്രമികൾ എത്തിയത്. ഹോസ്റ്റലിൽ നിസ്‌കാരം അനുവദിക്കില്ലെന്ന് പറഞ്ഞാണ് അതിക്രമം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഏതാനും വാഹനങ്ങളും അടിച്ചു തകർത്തു. സംഭവത്തിൽ അഞ്ചു…

Read More

ഉസ്താദുമാർക്ക് നേരെ മർദനം; സംഭവം കോഴിക്കോട് പൂനൂരിൽ

ഹോട്ടലില്‍ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന ഉസ്താദുമാരുടെ സംഘത്തിന് നേരെ യുവാവിന്‍റെ ആക്രമണം. കോഴിക്കോട് പൂനൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ പൂനൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളിക്കല്‍ അദ്‌നാല്‍ സഖാഫി, കട്ടിപ്പാറ സ്വദേശി മുഹമ്മദ് മുസ്ലിയാര്‍, ഇവരുടെ സുഹൃത്തുക്കൾ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൂനൂര്‍ കോളിക്കല്‍ സ്വദേശി തന്നെയായ ജൗഹര്‍ ആണ് ആക്രമണം നടത്തിയത്. അദ്‌നാന്‍ സഖാഫിയും സുഹൃത്തുക്കളും ഭക്ഷണം കഴിച്ച് ക്യാഷ് കൗണ്ടറില്‍ പണം നല്‍കാനായി നില്‍ക്കുകയായിരുന്നു. ഈ സമയം നൗഷാദ് ഇതിന് സമീപം ഇരുന്ന് ഭക്ഷണം…

Read More