കാറിൽ പെട്രോളടിച്ചു , പ്രകോപിതനായ യുവാവ് ജീവനക്കാരനെ ആക്രമിച്ചു , തടയാൻ എത്തിയവർക്കും മർദ്ദനം

പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം. കല്ലടിക്കോട് കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിലെത്തിയ ആള്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്ധനം നിറയ്ക്കാനെത്തിയ പ്രദേശവാസി ഷാജി ജോസിനെതിരെയാണ് പരാതി. സംഭവത്തിൽ ഷാജി ജോസഫിനെതിരെ പൊലീസ് കേസെടുത്തു. പെട്രോള്‍ അടിയ്ക്കുന്നതിന് നൽകിയ മുഴുവൻ തുയകയ്ക്കും പെട്രോള്‍ അടിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. പെട്രോള്‍ അടിച്ചശേഷം പ്രകോപിതനായ കാറിലെത്തിയ…

Read More

അതിർത്തി തർക്കത്തിനിടെ മർദനമേറ്റ വൃദ്ധൻ മരിച്ചു ; സംഭവം എറണാകുളം ആലുവയിൽ , പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

കൊച്ചി ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വൃദ്ധൻ മരിച്ചു. കടുങ്ങല്ലൂർ കയൻറിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് എന്ന 68 കാരനാണ് മരിച്ചത്. പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി 39 ആണ് മരിച്ചത്. മാമണിയുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മാമണിയെ…

Read More

കോന്നിയിൽ യുവാവിന് ക്രൂരമർദനം: തലയ്ക്ക് ​ഗുരുതര പരിക്ക്; ഒരാൾ പിടിയിൽ

പത്തനംതിട്ട കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂര മർദനം. ആക്രമണത്തിൽ കുളത്തുമൺ സ്വദേശി സനോജിന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് സംഘം ചേർന്ന് സനോജിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Read More

ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചു ; പൊലീസുകാർക്കും ഗുണ്ടകൾക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കൊല്ലം ചടയമംഗലത്ത് ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കും ഗുണ്ടകൾക്കുമെതിരെ കേസ്. കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകൾ, ഒരു പൊലീസുകാരൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഗുണ്ടകളുടെ സഹായത്തോടെ കൊലപാതക കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ എസ് ഐ മനോജും സംഘവും സുരേഷിനെ മർദ്ദിച്ചെന്നാണ് പരാതി.സുരേഷിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കൊണ്ടുപോയെങ്കിലും ആളുമാറിയെന്ന് മനസിലായതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.സുരേഷിൻ്റെ ഭാര്യ ബിന്ദുവിനെയും പൊലീസുകാരും ഗുണ്ടകളും ചേർന്ന് അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരാതിയുണ്ട്.കൊട്ടാരക്കര…

Read More

നിയുക്ത എം.പി കങ്കണാ റണാവത്തിന് മർദനം ; മർദിച്ചത് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ

ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിന് മർദ്ദനമേറ്റെന്ന് പരാതി. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ സിഐഎസ്എഫിന്റെ വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്നാണ് പരാതി. സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുൻപ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കുൽവീന്ദർ കൌർ എന്ന ഉദ്യോഗസ്ഥയാണ് മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിൽ സിഐഎസ് എഫ് അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകുമെന്നാണ് റിപ്പോർട്ട്.

Read More

കല്യാണച്ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചു; ഉത്തർപ്രദേശിലെ വിവാഹവേദിയിൽ കൂട്ടത്തല്ലും അറസ്റ്റും

കല്യാണച്ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചതിന് പിന്നാലെ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ അശോക് നഗറിലാണ് സംഭവം നടന്നത്. വരമാലച്ചടങ്ങിനിടെ വരനും വധുവും ചുംബിച്ചതിനുപിന്നാലെ യുവതിയുടെ ബന്ധുക്കൾ വരന്റെ ബന്ധുക്കളെ കയ്യേറ്റം ചെയ്യുകയായിരുന്നു. വരന്റെ പ്രവർത്തിയിൽ അസ്വസ്ഥരായ വധുവിന്റെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്യുകയും വടികളും മറ്റുമായി സ്റ്റേജിലേയ്ക്ക് പ്രവേശിച്ച് വരന്റെ കുടുംബാംഗങ്ങളെ മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ വധുവിന്റ പിതാവിനുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. വധുവിന്റെ സഹോദരിയുടെയും വിവാഹം ഒരേസമയത്താണ് നടന്നത്. ആദ്യവിവാഹം പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നപ്പോൾ രണ്ടാമത്തേത് വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. വരൻ യുവതിയെ ബലമായി…

Read More

വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ വൈകി; കെഎസ്ഇബി ഓഫീസിൽ കയറി യുവാക്കൾ ജീവനക്കാരനെ മർദ്ദിച്ചു

വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ വൈകിയതിന് കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട വായ്പൂർ കെഎസ്ഇബി സെക്ഷൻ ഓഫീസർ ഓവർസീയർ കോവളം സ്വദേശി വിൻസന്റ് രാജിനാണ് മർദനമേറ്റത്. സംഭവത്തിൽ പൊലീസ് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. നാലുപേർ ഓഫീസിൽ അതിക്രമിച്ചുകയറിയാണ് ഓവർസീയറെ മർദ്ദിച്ചത്. മഴയിലും കാറ്റിലും മരങ്ങൾ വീണതിനെ തുടർന്ന് കഴിഞ്ഞ ദിവസം മേഖലയിലെ വൈദ്യുതവിതരണം തടസപ്പെട്ടിരുന്നു. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ഇത് പുനഃസ്ഥാപിക്കാനായിരുന്നില്ല. ഇതേത്തുടർന്ന് കുറച്ച് യുവാക്കൾ ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നാലെ വൈകിട്ട്…

Read More

നടി ഷക്കീലയെ വളർത്തുമകൾ മർദ്ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

നടി ഷക്കീലയെ വളർത്തുമകൾ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ വളർത്തുമകളായ ശീതളിനെതിരെ പൊലീസ് കേസെടുത്തു. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. കോയമ്പേട് പൊലീസ് സ്റ്റേഷനിൽ അഭിഭാഷക സൗന്ദര്യയാണ് പരാതി നൽകിയത്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെവച്ച് നടിയും വളർത്തുമകൾ ശീതളും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീടത് മർദ്ദനത്തിലേയ്ക്ക് കടക്കുകയുമായിരുന്നു. ഷക്കീലയെ വളർത്തുമകൾ ശീതളും അമ്മയും സഹോദരിയും ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. ശീതൾ ഷക്കീലയെ മർദ്ദിച്ചശേഷം നിലത്ത് തള്ളിയിട്ടു. തുടർന്ന് വീടുവിട്ടുപോവുകയും ചെയ്തു….

Read More

ആറാം ക്ലാസുകാരന് ട്യൂഷൻ അദ്ധ്യാപകനിൽ നിന്ന് ക്രൂരമ‌ർ‌ദ്ദനം; പരാതിയുമായി മാതാപിതാക്കൾ

ആറാം  ക്ലാസുകാരന് അദ്ധ്യാപകനിൽ നിന്ന് ക്രൂരമ‌ർദ്ദനം ഏറ്റതായി പരാതി. കൊല്ലത്ത് ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനായ റിയാസിനെതിരെയാണ് മാതാപിതാക്കൾ പരാതി ഉന്നയിച്ചത്. ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താലാണ് മ‌ർ‌ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവായ രാജീവ് പറഞ്ഞു. ട്യൂഷൻ കഴിഞ്ഞ് വീട്ടിൽവന്ന കുട്ടി നല്ല ക്ഷീണിതനായിരുന്നുവെന്നും കണ്ണുകൾ ചുവന്ന നിലയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. തന്നോട് കാര്യമെന്താണെന്ന് മകൻ പറഞ്ഞില്ല. വീട്ടിലെത്തി സഹോദരിയോടാണ് മർദ്ദനമേറ്റ വിവരം പറഞ്ഞത്. ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് മകനെ…

Read More