ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ച് കൊലപ്പെടുത്തി

ചെന്നൈയിൽ ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചു കൊലപ്പെടുത്തി. എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ(52) ആണ് യാത്രക്കാരനായ വെല്ലൂർ സ്വദേശി ഗോവിന്ദന്റെ മർദനത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസിൽ അണ്ണാനഗർ ആർച്ചിൽ നിന്നാണ് ഗോവിന്ദൻ കയറിയത്. ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. ഇതോടെ ക്ഷുഭിതനായ കണ്ടക്ടർ ഇയാളെ ടിക്കറ്റ് മെഷിൻ വച്ച് അടിക്കുകയായിരുന്നു. ഉടൻ ഗോവിന്ദൻ ജഗനെ…

Read More

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ തല്ലിക്കൊന്ന സംഭവം ; ബിജെപി പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ഛത്തീസ്​ഗഢിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവത്തിൽ ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകനും ബിഎംഎസ് മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷനുമായ രാജാ അ​ഗർവാൾ, ഹരീഷ് മിശ്ര എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാൻ, ചന്ദ് മിയ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സദ്ദാം ഖുറേഷി എന്നയാൾക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. കൊലപാതകത്തിൽ പങ്കാളികളായ മറ്റ് നാലു പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ, ഐപിസി 304 (കുറ്റകരമായ നരഹത്യ), 308 (കുറ്റകരമായ നരഹത്യാശ്രമം) 34, എന്നീ…

Read More