
ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തതിന് തർക്കം; മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം, 9 പേർ അറസ്റ്റിൽ
മുംബൈയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കാർ വാങ്ങാനായി വീട്ടുകാർക്കൊപ്പം പോയ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച മലാഡിന് സമീപത്തെ ഡിൻദോഷിക്ക് സമീപത്ത് വച്ച് ഒരു ഓട്ടോറിക്ഷയെ മറികടന്നതിനേ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് 27കാരനെ ഓട്ടോയിലെത്തിയ സംഘം മാതാപിതാക്കളുടെ മുന്നിൽ വച്ച് മർദ്ദിച്ച് കൊല്ലുകയായിരുന്നു. ആകാശ് മൈൻ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. മലാഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് യുവാവും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു ഓട്ടോ ഓവർടേക്ക് ചെയ്തത്. യുവാവിന്റെ വാഹനത്തിൽ ഉരസിയായിരുന്നു ഈ ഓവർടേക്കിംഗ്. ഇതിന് പിന്നാലെ…